കുട്ടികൾക്കായുള്ള 100 ആരോഗ്യ സന്ദേശങ്ങൾ 8-14 വയസുള്ള കുട്ടികളെ ഉദ്ദേശിച്ചുള്ള ലളിതവും വിശ്വസനീയവുമായ ആരോഗ്യ വിദ്യാഭ്യാസ സന്ദേശങ്ങളാണ്. ഈ വിധത്തിൽ, ഇതിൽ 10 നും 14 -നും വയസ്സിനിടയിലുള്ള കൗമാരക്കാർ ഉൾപ്പെടുന്നു. പലപ്പോഴും, 10 -നും 14 -നും വയസ്സിനിടയിലുള്ള കൗമാരക്കാരാണ് വീട്ടിലുള്ള ചെറിയ കുഞ്ഞുങ്ങളെ ഗൗനിക്കുന്നതെന്നിരിക്കെ, ഈ കൂട്ടർക്ക് അറിവുണ്ടാകുക എന്നത് വളരെ ഫലപ്രദവും സുപ്രദാനവും ആണെന്ന് ഞങ്ങൾ കരുതുന്നു. കൂടാതെ, ഈ വിധത്തിൽ അവർ അവരുടെ കുടുംബങ്ങളെ സഹായിക്കാൻ വേണ്ടി ചെയ്യുന്ന പ്രവർത്തി അംഗീകരിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യേണ്ടത് പ്രധാനമാണ്.

ഈ പറയുന്ന 10 പ്രധാനപ്പെട്ട ആരോഗ്യ വിഷയങ്ങളിൽ 10 സന്ദശങ്ങൾ വീതം ഉൾപ്പെടുന്ന 100 സന്ദേശങ്ങളാണിവ: മലമ്പനി, വയറിളക്കം, പോഷകാഹാരവ്യവസ്ഥ, ചുമയും ജലദോഷവും, കുടൽവിരകൾ, ജലവും ശുചിത്വവും, പ്രതിരോധകുത്തിവെയ്പ്പ്, എച്ച്‌ഐവിയും എയ്ഡ്സും, അപകടങ്ങളും, മുറിവുകളും ആദ്യഘട്ട ബാല്യകാല വളർച്ചയും. ഈ ലളിതമായ ആരോഗ്യ സന്ദേശങ്ങൾ കുട്ടികൾക്ക് വേണ്ടി, വീടുകളിലും, സ്കൂളുകളിലും, ക്ലബ്ബുകളിലും, ക്ലിനിക്കുകളിലും മാതാപിതാക്കൾക്കും ആരോഗ്യ പ്രബോധകർക്കും ഉപയോഗിക്കാവുന്നതാണ്.

ഇതാ 10 സന്ദേശങ്ങൾ വിഷയം 10 നെ കുറിച്ച്: എച്ച്ഐവിയും എയിഡ്സിനെക്കുറിച്ചും

 1. നമ്മുടെ ശരീങ്ങള്‍ അത്ഭുതകരങ്ങളാണ്, നമ്മള്‍ ശ്വസിക്കുകയും, കഴിക്കുകയും, കുടിക്കുകയും, സ്പര്‍ശിക്കുകയും ചെയ്യുന്ന രോഗാണുക്കളിലൂടെ കിട്ടുന്ന അസുഖങ്ങളില്‍ നിന്ന് നമ്മളെ എല്ലാ ദിവസവും പ്രതിരോധിക്കുവാന്‍, സവിശേഷമായ വഴികളുണ്ട്.
 2. എച്ച്ഐവി വൈറസ്‌ എന്ന് വിളിക്കപെടുന്ന ഒരു രോഗാണു ആകുന്നു (വി എന്നത് വൈറസിനെ സൂചിപ്പിക്കുന്നു). മറ്റ് രോഗാണുക്കളില്‍ നിന്ന് സ്വയം ഉപരോധികുന്നതില്‍ നിന്ന് നമ്മുടെ ശരീരത്തെ തടയുന്ന വളരെ അപകടകാരിയായ ഒരു വൈറസാണ് അത്.
 3. അപകടകാരിയവുന്നതില്‍ നിന്ന്എച്ച്ഐവിയെ തടയുന്ന മരുന്നുകള്‍ ശാസ്‌ത്രജ്ഞര്‍ കണ്ടു പിടിച്ചിട്ടുണ്ട്, പക്ഷെ ശരീരത്തില്‍ നിന്ന് അതിനെ നീക്കം ചെയ്യുവാനുള്ള വഴി ആരും കണ്ടു പിടിച്ചിട്ടില്ല.
 4. കാലക്രമേണ മരുന്നുകളില്ലാതെ, എച്ച്ഐവിയുള്ള വ്യക്തികള്‍ക്ക് എയിഡ്സ് പിടിപെടുന്നു. ശരീരത്തെ കൂടുതല്‍ കൂടുതല്‍ ദുര്‍ബലമാക്കുന്ന ഗൗരവമുള്ള അസുഖങ്ങളുടെ ഒരു കൂട്ടമാണ് എയിഡ്സ്.
 5. എച്ച്ഐവി അദൃശ്യവും, രക്തത്തിലും, ലൈംഗികവേഴ്‌ചയില്‍ ഉത്പാദിക്കപെടുന്ന ദ്രാവകങ്ങളിലും ജീവിക്കുകയും ചെയ്യുന്നു. (1) ലൈംഗികവേഴ്‌ചയിലൂടെയും, (2) രോഗബാധിതരായ അമ്മമാരില്‍ നിന്ന് കുഞ്ഞുങ്ങളിലേക്കും (3) രക്തത്തിലൂടെയും, എച്ച്ഐവി പടരാം.
 6. (1) ലൈംഗികബന്ധം ഒഴിവാക്കിയും, (2) ബന്ധങ്ങളില്‍ വിശ്വാസ്യത പുലര്‍ത്തിയും, (3) ഗര്‍ഭ നിരോധന ഉറകള്‍ ഉപയോഗിച്ചുള്ള ലൈംഗികബന്ധം വഴിയും (സുരക്ഷിത ലൈംഗികബന്ധം) ലൈംഗികബന്ധത്തിലൂടെ എച്ച്ഐവി ബാധിക്കുന്നതില്‍നിന്ന്‍ വ്യക്തികള്‍ സ്വയം സംരക്ഷിക്കുന്നു.
 7. എച്ച്ഐവിയും ഐട്സുമുള്ള വ്യക്തികളോടൊപ്പം നിങ്ങള്‍ക്ക് കളിക്കുകയും, ആഹാരം പങ്ക്‌വെയ്ക്കുകയും, കുടിക്കുകയും, കൈകള്‍ കോര്‍ക്കുകയും, ആശ്ലേഷിക്കുകയും ചെയ്യാം. ഇത്തരം പ്രവര്‍ത്തികള്‍ സുരക്ഷിതമാകുകയും ഇത് വഴി നിങ്ങളെ വൈറസ്‌ പിടികൂടുകയുമില്ല.
 8. ചിലപ്പോള്‍ എച്ച്ഐവിയും എയിഡ്സും ബാധിച്ച വ്യക്തികള്‍ക്ക് ഭയവും സങ്കടവും അനുഭവപെടാം. മറ്റെല്ലാവരെയും പോലെ, അവര്‍ക്കും അവരുടെ കുടുംബാങ്ങങ്ങള്‍ക്കും സ്നേഹവും പിന്തുണയും ആവശ്യമാണ്. തങ്ങളുടെ വിഷമങ്ങളെക്കുറിച്ച് അവര്‍ സംസാരിക്കേണ്ടതുണ്ട്.
 9. തങ്ങള്‍ക്ക് എച്ച്ഐവിയോ എയിഡ്സൊ ബാധിക്കെപെട്ടിട്ടുണ്ടെന്നു സ്വയം സംശയിക്കുന്നവര്‍, അവരേയും മറ്റുള്ളവരേയും സഹായിക്കുന്നതിനായി, പരിശോധനക്കും പര്യാലോചനയ്ക്കുമായി ഒരു ചികിത്സാലയത്തിലോ ആശുപത്രിയിലോ പോകേണ്ടതാണ്.
 10. മിക്ക രാജ്യങ്ങളിലും, എച്ച്ഐവി ബാധിതരായ വ്യക്തികള്‍ക്ക് സഹായവും ചികിത്സയും കിട്ടുന്നുണ്ട്‌. ആന്‍റ്റിറിട്രോവൈറല്‍ തെറാപ്പി (എആര്‍റ്റി) എന്നറിയപ്പെടുന്ന മരുന്ന്‍, അവരെ നീണ്ട കാലം ജീവിക്കുവാന്‍ സഹായിക്കുന്നു.

ഈ ആരോഗ്യ സന്ദേശങ്ങൾ വിദഗ്ധ ആരോഗ്യ പ്രബോധകരാലും വൈദ്യശാസ്ത്ര വിദഗ്ധരാലും അവലോകനം ചെയ്യപ്പെട്ടവയും ORBയുടെ ആരോഗ്യ വെബ്സൈറ്റിൽ ലഭ്യവു മാണ്: www.health-orb.org.

ഈ വിഷയത്തെ കുറിച്ച് കൂടുതൽ അറിയുവാനും, മറ്റുള്ളവരുമായി പങ്ക് വെയ്ക്കുവാനുംവേണ്ടി കുട്ടികൾക്ക് ചെയ്യാവുന്ന പ്രവർത്തനങ്ങൾക്കു ഇതാ ചില ആശയങ്ങൾ.

എച്ച്ഐവിയും എയ്ഡ്സും: കുട്ടികൾക്ക് എന്തു ചെയ്യാനാകും?

 • നമ്മുടെ തന്നെ ഭാഷയിൽ, നമ്മുടെ തന്നെ വാക്കുകൾ ഉപയോഗിച്ച് എച്ച്ഐവിയേയും എയ്ഡ്സിനെയും കുറിച്ചുള്ള സന്ദേശങ്ങൾ തയ്യാറാക്കുക!
 • ഒരിക്കലും മറക്കാതിരിക്കുവാൻ സന്ദേശങ്ങൾ ഹൃദ്യസ്ഥമാക്കുക!
 • മറ്റ് കുട്ടികളുമായും നമ്മുടെ കുടുംബങ്ങളുമായും സന്ദേശങ്ങൾ പങ്കിടുക.
 • എച്ച്ഐവി, എയ്ഡ്സ് എന്നിവ സംബന്ധിച്ച വിവരങ്ങളും ലഘുലേഖകളുംശേഖരിക്കുകയും നമ്മുടെ സമുദായവുമായി ഇവ പങ്കിടുകയും ചെയ്യുക.
 • എച്ച്ഐവിയേയും എയിഡ്സിനേയും കുറിച്ചുള്ള നമ്മുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുവാന്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനെ വിദ്യാലയത്തിലേക്ക്‌ ക്ഷണിക്കുക.
 • എയ്ഡ്സ് ബാധിതരായ നമ്മുടെ സമൂഹത്തിലെ കുട്ടികളെ സഹായിക്കാൻ വഴികൾ കണ്ടെത്തുന്നു.
 • കളിക്കുക ജീവനരേഖ കളി നമ്മെ എച്ച്ഐവിയുമായി സമ്പര്‍ക്കത്തില്‍ കൊണ്ടുവന്നേക്കാവുന്ന ആപല്‍കരമായ പെരുമാറ്റരീതികള്‍ ഏതൊക്കെയെന്നു കണ്ടുപിടിക്കുക.
 • സൃഷ്ടിക്കുകയും കളിക്കുകയും ചെയ്യുക ശരിയും തെറ്റും ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് എച്ച്ഐവി പടരുന്ന വഴികളെകുറിച്ചുള്ള കളി. ഉപയോഗിക്കുക ചോദിക്കുക സഹായതിന്റ്റെ അവസാനം കൊടുത്തിരിക്കുന്ന ചോദ്യങ്ങള്‍.
 • സവിശേഷ സൗഹൃദങ്ങളെ കുറിച്ചും നമ്മുടെ ലൈംഗിക വികാരങ്ങളെ കുറിച്ചും സംസാരിക്കുവാന്‍ നമ്മെ സഹായിക്കുന്ന സവിശേഷ സൗജീവിതനൈപുണ്യങ്ങള്‍ സ്വായത്തമാക്കുക.
 • കളിക്കുക പ്രതീക്ഷയുടെ പക്ഷിക്കൂട്ടം കളി നമ്മുടെ സവിശേഷ സൗഹൃദങ്ങളില്‍ എച്ച്ഐവിയില്‍ നിന്നും നമ്മെ സംരക്ഷിക്കുവാന്‍, നാം ഏതൊക്കെ സുരക്ഷിത പെരുമാറ്റരീതികളാണ് തിരഞ്ഞെടുക്കുക എന്ന് കണ്ടുപിടിക്കുക.
 • എച്ച്ഐവി അല്ലെങ്കിൽ എയ്ഡ്സ് ബാധിച്ച ഒരു വ്യക്തിക്ക് നേരിടേണ്ടി വരുന്ന എല്ലാ ബുദ്ധിമുട്ടുകളെകുറിച്ചും അവ പരിഹാരിക്കാന്‍ നമ്മള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നതിനെ കുറിച്ചും ആലോചിക്കുക.
 • എച്ച്ഐവി ബാധിത വ്യക്തിയായി സ്വയം സങ്കല്‍പ്പിക്കുകയും അത്തരം ഒരു അവസ്ഥ എങ്ങനെയുള്ളതായിരിക്കുമെന്നു കണ്ടുപിടിക്കുക.
 • എച്ച്ഐവി ബാധിതരായ വ്യക്തികളെ പറ്റിയും അവര്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ പറ്റിയുമുള്ള കഥകള്‍ കേള്‍ക്കുകയും, സംവാദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുക.
 • എച്ച്ഐവിയേയും എയിഡ്സിനെയും കുറിച്ച് നമുക്ക് എത്രമാത്രം അറിയാം എന്ന് കണ്ടെത്തുന്നതിന് വേണ്ടി ഒരു പ്രശ്നോത്തരി ഉണ്ടാകുക.
 • എച്ച്ഐവിയേയും എയിഡ്സിനെയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്കായി നമ്മുടെ ക്ലാസ്സില്‍ ഒരു ചോദ്യപെട്ടി തുടങ്ങുക.
 • നമ്മുടെ വിദ്യാലായത്തിലേക്കായി, എച്ച്ഐവിയേയും എയിഡ്സിനേയും കുറിച്ചുള്ള ഒരു പോസ്റ്റര്‍ ഉണ്ടാക്കുക.
 • ന എന്ന് പേരുള്ള ഒരു പെണ്‍കുട്ടിയെകുറിച്ചും, രാജീവ്‌ എന്ന് പേരുള്ള ആണ്‍കുട്ടിയെകുറിച്ചും, എച്ച്ഐവി ബാധിതയായ മീനയുടെ അമ്മയേകുറിച്ചും, എആര്‍റ്റി (ആന്‍റ്റി-റിട്രോവൈറല്‍ തെറാപ്പി) മരുന്ന് എടുക്കുവാന്‍ വേണ്ടി ആശുപത്രിയില്‍ പോകുവാന്‍ അമ്മയെ മീന നിര്‍ബന്ധിപ്പിക്കുന്നതിനെ കുറിച്ചും ഒരു നാടകം ഉണ്ടാക്കുക.
 • നമ്മുടെ വിദ്യാലയത്തിലും കുടുംബങ്ങളിലും അവബോധം വളര്‍ത്തുവാനായി ഒരു എച്ച്ഐവി ആക്ക്ഷന്‍ ക്ലബ്‌ തുടങ്ങുക.
 • ചോദിക്കുക നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്? സുശക്തവും കര്‍മ്മോത്സുകവുമായിരിക്കുവാന്‍ നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥയെ സഹായിക്കുന്ന ആഹാരങ്ങള്‍ ഏതൊക്കെയാണ്? എച്ച്ഐവിയും എയിഡ്സും എന്താണ്? ആ അക്ഷരങ്ങള്‍ എന്തിനെ പ്രതിപാദിക്കുന്നു? തനിക്കു എച്ച്ഐവിയുണ്ടെന്നു ഒരു വ്യക്തി കണ്ടുപിടിക്കുമ്പോള്‍ എന്ത് സംഭവിക്കുന്നു? ഒരാള്‍ക്ക് എയിഡ്സ് ഉണ്ടാകുമ്പോള്‍ എന്ത് സംഭവിക്കുന്നു? ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് എച്ച്ഐവി പടരുന്നത്‌ എങ്ങനെയാണ്? എങ്ങനെയൊക്കെയാണ് അത് പടരാത്തത്? അതിനെതിരെ നമ്മെ നമ്മള്‍ക്ക് എങ്ങനെ സംരക്ഷിക്കാം? വ്യക്തികളെ എങ്ങനെയാണ് എച്ച്ഐവിയ്ക്ക് വേണ്ടി പരിശോധിക്കുന്നതും ചികിത്സിക്കുന്നതും? അമ്മമാരില്‍നിന്നും അവരുടെ കുഞ്ഞുങ്ങളിലേക്ക്‌ എച്ച്ഐവി പടരുന്നതിന്‍റ്റെ ഭീഷണി കുറയ്ക്കാന്‍ മരുന്നുകള്‍ എങ്ങനെ സഹായിക്കുന്നു? എആര്‍റ്റി (ആന്‍റ്റി-റിട്രോവൈറല്‍ തെറാപ്പി) എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്? അത് എപ്പോഴാണ് ഒരു വ്യക്തി എടുക്കേണ്ടത്? എപ്പോഴും എങ്ങനെയുമാണ് നമ്മുടെ സൗഹൃദങ്ങള്‍ ലൈംഗിക ബന്ധങ്ങളായി മാറുന്നത്? ഒരു വ്യക്തി ശരിയായ രീതിയില്‍ ഗര്‍ഭനിരോധന ഉറ ഉപയോഗിക്കേണ്ടത് എങ്ങനെയാണ്? (സ്ത്രീ/പുരുഷന്‍) എച്ച്ഐവിയുമായി കഴിയുന്ന നമ്മുടെ സുഹൃത്തുക്കളും കുടുംബങ്ങളും ആരോഗ്യത്തോടുകൂടിയും നന്നായും ജീവിക്കുന്നത് ഉറപ്പാക്കാനുള്ള ഏറ്റവും മികച്ച വഴികള്‍ എന്തൊക്കെയാണ്? എച്ച്ഐവിയും എയിഡ്സുമുള്ള വ്യക്തികളെ സഹായിക്കുന്ന ഏറ്റവും അടുത്തുള്ള ചികിത്സലായം എവിടെയാണ്?

കൂടുതല്‍ വിവരങ്ങള്‍ക്കായി ജീവിതരേഖ കളിയെക്കുറിച്ച് അല്ലെങ്കില്‍പ്രതീക്ഷയുടെ പക്ഷിക്കൂട്ടം കളിയെക്കുറിച്ച്അല്ലെങ്കില്‍ ഒരു ഉദാഹരണംശരിയോ തെറ്റോ കളിയെക്കുറിച്ച്, അല്ലെങ്കില്‍ മറ്റേതെങ്ങിലും വിവരങ്ങള്‍ക്കായി ദയവായി ബന്ധപെടുക www.childrenforhealth.org – clare@childrenforhealth.org.

മലയ Home