കുട്ടികൾക്കായുള്ള 100 ആരോഗ്യ സന്ദേശങ്ങൾ 8-14 വയസുള്ള കുട്ടികളെ ഉദ്ദേശിച്ചുള്ള ലളിതവും വിശ്വസനീയവുമായ ആരോഗ്യ വിദ്യാഭ്യാസ സന്ദേശങ്ങളാണ്. ഈ വിധത്തിൽ, ഇതിൽ 10 നും 14 -നും വയസ്സിനിടയിലുള്ള കൗമാരക്കാർ ഉൾപ്പെടുന്നു. പലപ്പോഴും, 10 -നും 14 -നും വയസ്സിനിടയിലുള്ള കൗമാരക്കാരാണ് വീട്ടിലുള്ള ചെറിയ കുഞ്ഞുങ്ങളെ ഗൗനിക്കുന്നതെന്നിരിക്കെ, ഈ കൂട്ടർക്ക് അറിവുണ്ടാകുക എന്നത് വളരെ ഫലപ്രദവും സുപ്രദാനവും ആണെന്ന് ഞങ്ങൾ കരുതുന്നു. കൂടാതെ, ഈ വിധത്തിൽ അവർ അവരുടെ കുടുംബങ്ങളെ സഹായിക്കാൻ വേണ്ടി ചെയ്യുന്ന പ്രവർത്തി അംഗീകരിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യേണ്ടത് പ്രധാനമാണ്.

ഈ പറയുന്ന 10 പ്രധാനപ്പെട്ട ആരോഗ്യ വിഷയങ്ങളിൽ 10 സന്ദശങ്ങൾ വീതം ഉൾപ്പെടുന്ന 100 സന്ദേശങ്ങളാണിവ: മലമ്പനി, വയറിളക്കം, പോഷകാഹാരവ്യവസ്ഥ, ചുമയും ജലദോഷവും, കുടൽവിരകൾ, ജലവും ശുചിത്വവും, പ്രതിരോധകുത്തിവെയ്പ്പ്, എച്ച്‌ഐവിയും എയ്ഡ്സും, അപകടങ്ങളും, മുറിവുകളും ആദ്യഘട്ട ബാല്യകാല വളർച്ചയും. ഈ ലളിതമായ ആരോഗ്യ സന്ദേശങ്ങൾ കുട്ടികൾക്ക് വേണ്ടി, വീടുകളിലും, സ്കൂളുകളിലും, ക്ലബ്ബുകളിലും, ക്ലിനിക്കുകളിലും മാതാപിതാക്കൾക്കും ആരോഗ്യ പ്രബോധകർക്കും ഉപയോഗിക്കാവുന്നതാണ്.

വിഷയം 2 ലെ 10 സന്ദേശങ്ങൾ ഇതാ: ചുമയും, ജലദോഷവും അസുഖങ്ങളുംsa,, picture of a person coughing

 1. പാചകം ചെയ്യുന്ന അടുപ്പിൽ നിന്ന് വരുന്ന തീയിലുള്ള ചെറിയ ശകലങ്ങൾ ശ്വാസകോശങ്ങളിൽ കയറുകയും അസുഖങ്ങൾ വരുത്തുകയും ചെയ്യുന്നു. ശുദ്ധ വായു എത്താൻ കഴിയുന്നതും, പുക പോകാൻ കഴിയുന്നതുമായ പുറം ഭാഗങ്ങളിൽ പാചകം ചെയ്ത കൊണ്ട് പുക ഒഴിവാക്കുവാൻ കഴിയും.
 2. പുകവലിക്കുന്നത് ശ്വാസകോശങ്ങളെ ദുർബലമാകുന്നു. മറ്റുളളവർ വലിച്ചു വിടുന്ന പുക ശ്വസിക്കുന്നതും ദോഷകരമാണ്.
 3. എല്ലാവർക്കും ചുമയും ജലദോഷവും വരാറുണ്ട്. മിക്കവരും പെട്ടന്ന് സുഖം പ്രാപിക്കുന്നു. ചുമയോ ജലദോഷമോ 3 ആഴ്ചകളിൽ കൂടുതൽ നിൽക്കുകയാണെങ്കിൽ, ഒരു ആരോഗ്യ കേന്ദ്രം സന്ദർശിക്കുക.
 4. ബാക്ടീരിയ എന്നും വൈറസ് എന്നും വിളിക്കപ്പെടുന്ന രോഗാണുക്കളുടെ തരങ്ങൾ ഉണ്ട്. മിക്ക ചുമയ്ക്കും ജലദോഷത്തിനും കാരണമാകുന്നത് വൈറസുകളാണ്. അവയെ മരുന്ന് കൊണ്ട് കൊല്ലാൻ കഴിയില്ല.
 5. ശ്വസിക്കുന്ന ശരീരത്തിൻറ്റെ അവയവങ്ങളാണ് ശ്വാസകോശങ്ങൾ. ചുമയും ജലദോഷവും ശ്വാസകോശങ്ങളെ ദുർബലമാകുന്നു. ദുർബല ശ്വാസകോശങ്ങളിൽ ഗുരുതരമായ രോഗം ഉണ്ടാക്കുന്ന ഒരു ബാക്ടീരിയ രോഗമാണ് ന്യുമോണിയ.
 6. ന്യുമോണിയയുടെ (ഒരു ഗൗരവമേറിയ അസുഖം) ഒരു ലക്ഷണം ത്വരിത ശ്വസനമാണ്. ശ്വസനത്തെ ശ്രദ്ധിക്കുക. നെഞ്ച് മുകളിലേയ്ക്കും താഴേയ്ക്കും പോകുന്നത് ശ്രദ്ധിക്കുക. പനിയും, സുഖമില്ലായ്മയും നെഞ്ചുവേദനയുമാണ് മറ്റ് ലക്ഷണങ്ങൾ.
 7. 2 മാസത്തിൽ താഴെ പ്രായമുള്ള ഒരു ശിശു, ഒരു മിനിറ്റിൽ 60- ഓ അതിൽ കൂടുതലോ ശ്വാസങ്ങൾ എടുക്കുകയാണെങ്കിൽ, എത്രയും പെട്ടന്ന് ആരോഗ്യ പ്രവർത്തകൻറ്റെ അടുത്തെത്തേണ്ടതാണ്. 1 മുതൽ 5 വയസ്സിനിടയിലുള്ള കുട്ടികൾ, ഒരു മിനിറ്റിൽ 20-നും 30-നുമിടയ്ക്കു ശ്വാസങ്ങൾ എടുക്കുകയാണെങ്കിൽ, അത് ത്വരിത ശ്വസനമാണ്.
 8. ഒരു നല്ല സമീകൃത ആഹാരവും (ശിശുക്കൾക്ക് മുലയൂട്ടലും), ഒരു പുകവിമുക്തമായ വീടും പ്രതിരോധകുത്തിവെയ്പ്പും ന്യൂമോണിയ പോലെയുള്ള ഗൗരവമേറിയ അസുഖങ്ങളെ തടയുവാൻ സഹായിക്കുന്നു.
 9. ഊഷ്മാവ് കാത്തും, ഇടയ്ക്കിടെ രുചിയുള്ള പാനീയങ്ങൾ (സൂപ്പ്, പഴച്ചാറ് തുടങ്ങിയവ) കുടിച്ചും, വിശ്രമിച്ചും, നിങ്ങളുടെ മൂക്ക് വൃത്തിയോടെവെച്ചും ചുമയും ജലദോഷവും സുഖപ്പെടുത്താവുന്നതാണ്.
 10. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ചുമയും ജലദോഷവും മറ്റ് അസുഖങ്ങളും പടരുന്നത് തടയുക. കയ്യുകളും കഴിക്കുവാനും കുടിക്കുവാനും ഉപയോഗിക്കുന്ന പാത്രങ്ങളും വൃത്തിയായി വെയ്ക്കുകയും, കടലാസ്സിലേയ്ക്ക് ചുമക്കുകയും ചെയ്യുക.

ഈ ആരോഗ്യ സന്ദേശങ്ങൾ വിദഗ്ധ ആരോഗ്യ പ്രബോധകരാലും വൈദ്യശാസ്ത്ര വിദഗ്ധരാലും അവലോകനം ചെയ്യപ്പെട്ടവയും ORBയുടെ ആരോഗ്യ വെബ്സൈറ്റിൽ ലഭ്യവു മാണ്: www.health-orb.org.

ഈ വിഷയത്തെ കുറിച്ച് കൂടുതൽ അറിയുവാനും, മറ്റുള്ളവരുമായി പങ്ക് വെയ്ക്കുവാനുംവേണ്ടി കുട്ടികൾക്ക് ചെയ്യാവുന്ന പ്രവർത്തനങ്ങൾക്കു ഇതാ ചില ആശയങ്ങൾ.

ചുമയും, ജലദോഷവും അസുഖങ്ങളും: കുട്ടികൾക്ക് എന്ത് ചെയ്യാൻ സാധിക്കും?

 • നമ്മുടെ തന്നെ ഭാഷയിൽ നമ്മുടെ തന്നെ വാക്കുകൾ ഉപയോഗിച്ച് ചുമയേയും, ജലദോഷത്തേയും അസുഖങ്ങളേയും കുറിച്ചുള്ള സന്ദേശങ്ങൾ തയ്യാറാക്കുക.
 • ഒരിക്കലും മറക്കാതിരിക്കുവാൻ സന്ദേശങ്ങൾ ഹൃദ്യസ്ഥമാക്കുക!
 • മറ്റ് കുട്ടികളുമായും നമ്മുടെ കുടുംബങ്ങളുമായും സന്ദേശങ്ങൾ പങ്കിടുക!
 • നിങ്ങളുടെ വീടിൻറ്റെ ഒരു മാതൃക ഉണ്ടാക്കുക. എവിടെയാണ് പുക കെട്ടിനിൽക്കുന്നത്, എവിടെയാണ് പുകയില്ലാത്തത്‌? പുകയിൽ നിന്ന് അകന്നു കളിക്കുവാൻ കുട്ടികൾക്ക് സുരക്ഷിതമായ ഇടം എവിടെയാണ്?
 • മസൂരി, വില്ലൻ ചുമ എന്നിങ്ങനെയുള്ള അപകടകാരികളായ അസുഖങ്ങളിൽ നിന്ന് പ്രതിരോധിക്കുവാൻ കുട്ടികളെ കുത്തിവെയ്പ്പിനു കൊണ്ടുപോകുവാൻ അച്ഛനമ്മമാരെ പ്രോത്സാഹിപ്പിക്കുവാൻ വേണ്ടിയുള്ള പോസ്റ്ററുകൾ ഉണ്ടാക്കുക.
 • ന്യൂമോണിയയെക്കുറിച്ച് ഒരു പാട്ട് ഉണ്ടാക്കുകയും അത് നമ്മുടെ കുടുംബവുമായും സുഹൃത്തുക്കളുമായും പങ്കിടുക.
 • ത്വരിത നിലയിലുള്ളതും സാധാരണ നിലയിലുള്ളതുമായ ശ്വസനത്തെ എണ്ണിയെടുക്കുവാൻ നമ്മെ സഹായിക്കുവാൻ നൂലും കല്ലും ഉപയോഗിച്ച് ഒരു പെൻഡുലം ഉണ്ടാക്കുകയും, നമ്മൾ പഠിച്ചത് നമ്മുടെ കുടുംബങ്ങളെ കാണിച്ചു കൊടുക്കുകയും ചെയ്യുക.
 • ശിശുക്കളെ മുലയൂട്ടുന്നതിനെക്കുറിച്ച് നമ്മുടെ തന്നെ ഒരു നാടകം ഉണ്ടാക്കുക.
 • പനിയുളളപ്പോൾ ശീതളാവസ്ഥ നിലനിർത്തുന്നതിനെക്കുറിച്ചും ജലദോഷമുള്ളപ്പോൾ ഊഷ്മാവ് കാക്കുന്നതിനെക്കുറിച്ചും ഒരു നാടകം ഉണ്ടാക്കുക.
 • വീട്ടിലോ വിദ്യാലയത്തിലോ, ആഹാരം കഴിക്കുന്നതിന് മുൻപും, കക്കൂസിൽ പോയതിനുശേഷവും, സോപ്പ് ഉപയോഗിച്ച് കയ്യുകൾ കഴുകുന്നതിനായി ഒരു ടിപ്പി ടാപ്പ് ഉണ്ടാക്കുക.
 • രോഗാണുക്കൾ പടരുന്നത് തടയുവാൻ വേണ്ടി സോപ്പും വെള്ളവുമുപയോഗിച്ച് കൈയ്യുകൾ കഴുകുന്നതെങ്ങനെയെന്നു പഠിക്കുകയും അത് വഴി ചുമയ്‌ക്കും ജലദോഷത്തിനുമെതിരെ സ്വയം പ്രതിരോധിക്കുകയും ചെയ്യുക.
 • ന്യൂമോണിയയോ ജലദോഷമോ ആകുവാൻ സാധ്യതയുള്ള സാഹചര്യങ്ങൾ അഭിനയിച്ച് കാട്ടി, ന്യൂമോണിയയെക്കുറിച്ചുള്ള നമ്മുടെ അറിവ് പരിശോധിക്കുക.
 • ന്യൂമോണിയയുടെ അപകട ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് ചോദിക്കുക. നമ്മൾ പഠിക്കുന്നത് നമ്മുടെ കുടുംബങ്ങളുമായി പങ്കിടുക.
 • പുകവലി എവിടെയൊക്കെയാണ് നിരോധിച്ചിരിക്കുന്നതെന്ന് ചോദിക്കുക. നിങ്ങളുടെ വിദ്യാലയം പുകവിമുക്തമാണോ?
 • നമ്മെ ത്വരിത ശ്വസനത്തിന്ന് പ്രേരിപ്പിക്കുന്ന കാരണങ്ങൾ എന്തൊക്കെയാണ്? നമ്മുടെ ശ്വസനത്തിൻറ്റെ എണ്ണം എടുത്തുകൊണ്ടു, ത്വരിത ശ്വസനം തിരിച്ചറിയുവാൻ പഠിക്കുക വഴി, ഒരു വ്യക്തി ന്യൂമോണിയയുടെ അപകടഭീഷണിയിലാണോ എന്ന് തിരിച്ചറിയുവാൻ നമ്മുക്ക് കഴിയും.
 • ചുമയും ജലദോഷവും സുഖപ്പെടുത്തുവാനുള്ള പുതിയതും പഴയതുമായ വഴികൾ എന്തൊക്കെയാണെന്ന് ചോദിക്കുക?
 • രോഗാണുക്കൾ പടരുന്നതെങ്ങനെയാണെന്നു ചോദിക്കുക. ഹസ്‌തദാനം കളി കളിച്ചതുകൊണ്ട് പഠിക്കുക.

ടിപ്പി ടാപ്പിനെകുറിച്ചോ, ദോലകത്തെക്കുറിച്ചോ അല്ലെങ്കിൽ ഹസ്‌തദാനം കളിയെക്കുറിച്ചോ, അല്ലെങ്കിൽ മറ്റേതെങ്കിലും വിവരങ്ങൾക്ക് വേണ്ടിയോ, ദയവായി ബന്ധപെടുക www.childrenforhealth.org – clare@childrenforhealth.org.

മലയ Home