കുട്ടികൾക്കായുള്ള 100 ആരോഗ്യ സന്ദേശങ്ങൾ 8-14 വയസുള്ള കുട്ടികളെ ഉദ്ദേശിച്ചുള്ള ലളിതവും വിശ്വസനീയവുമായ ആരോഗ്യ വിദ്യാഭ്യാസ സന്ദേശങ്ങളാണ്. ഈ വിധത്തിൽ, ഇതിൽ 10 നും 14 -നും വയസ്സിനിടയിലുള്ള കൗമാരക്കാർ ഉൾപ്പെടുന്നു. പലപ്പോഴും, 10 -നും 14 -നും വയസ്സിനിടയിലുള്ള കൗമാരക്കാരാണ് വീട്ടിലുള്ള ചെറിയ കുഞ്ഞുങ്ങളെ ഗൗനിക്കുന്നതെന്നിരിക്കെ, ഈ കൂട്ടർക്ക് അറിവുണ്ടാകുക എന്നത് വളരെ ഫലപ്രദവും സുപ്രദാനവും ആണെന്ന് ഞങ്ങൾ കരുതുന്നു. കൂടാതെ, ഈ വിധത്തിൽ അവർ അവരുടെ കുടുംബങ്ങളെ സഹായിക്കാൻ വേണ്ടി ചെയ്യുന്ന പ്രവർത്തി അംഗീകരിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യേണ്ടത് പ്രധാനമാണ്.

ഈ പറയുന്ന 10 പ്രധാനപ്പെട്ട ആരോഗ്യ വിഷയങ്ങളിൽ 10 സന്ദശങ്ങൾ വീതം ഉൾപ്പെടുന്ന 100 സന്ദേശങ്ങളാണിവ: മലമ്പനി, വയറിളക്കം, പോഷകാഹാരവ്യവസ്ഥ, ചുമയും ജലദോഷവും, കുടൽവിരകൾ, ജലവും ശുചിത്വവും, പ്രതിരോധകുത്തിവെയ്പ്പ്, എച്ച്‌ഐവിയും എയ്ഡ്സും, അപകടങ്ങളും, മുറിവുകളും ആദ്യഘട്ട ബാല്യകാല വളർച്ചയും. ഈ ലളിതമായ ആരോഗ്യ സന്ദേശങ്ങൾ കുട്ടികൾക്ക് വേണ്ടി, വീടുകളിലും, സ്കൂളുകളിലും, ക്ലബ്ബുകളിലും, ക്ലിനിക്കുകളിലും മാതാപിതാക്കൾക്കും ആരോഗ്യ പ്രബോധകർക്കും ഉപയോഗിക്കാവുന്നതാണ്.

വിഷയം 3 ലെ 10 സന്ദേശങ്ങൾ ഇതാ: പ്രതിരോധകുത്തിവെയ്പ്പ്

 1. എല്ലാ വർഷവും ലോകെമെമ്പാടുമുള്ള ലക്ഷോപലക്ഷം മാതാപിതാക്കൾ, പ്രതിരോധകുത്തിവെയ്പ്പിലൂടെ തങ്ങളുടെ കുട്ടികൾ ശക്തരായി വളരുന്നുവെന്നും അസുഖങ്ങളിൽ നിന്ന് സംരക്ഷിതരാണെന്നും ഉറപ്പ് വരുത്തുന്നു.
 2. ഒരു സാംക്രമിക അസുഖം നിങ്ങൾക്ക് പിടിപെടുമ്പോൾ, ഒരു സൂക്ഷ്മ അദൃശ്യ രോഗാണു നിങ്ങളുടെ ശരീരത്തിൽ കടന്നിരിക്കുന്നു എന്നർത്ഥം. ഈ രോഗാണു കൂടുതൽ രോഗാണുക്കളെ സൃഷ്ടിക്കുകയും നിങ്ങളുടെ ശരീരത്തെ നല്ല വിധം പ്രവർത്തിക്കുന്നതിൽ നിന്ന് തടയുകയും ചെയ്യുന്നു.
 3. നിങ്ങളുടെ ശരീരത്തിൽ, രോഗാണുക്കളുമായി മല്ലിടുവാനായി, ആൻറ്റിബോഡീസ് എന്ന് വിളിക്കപ്പെടുന്ന വിശിഷ്ട പടയാളികളെ പോലുള്ള രക്ഷാധികാരികൾ ഉണ്ട്. രോഗാണുക്കളെ കൊന്നു കഴിയുമ്പോൾ, വീണ്ടു പൊരുതുവാനായി ആൻറ്റിബോഡീസ് നിങ്ങളുടെ ശരീരത്തിൽ തന്നെ തങ്ങുന്നു.
 4. പ്രതിരോധകുത്തിവെയ്പ്പ് നിങ്ങളുടെ ശരീരത്തിൽ ആൻറ്റജൻസിനെ നിക്ഷേപിക്കുന്നു (കുത്തിവെയ്പ്പിലൂടെയോ അല്ലെങ്കിൽ വായിലൂടെയോ). പടയാളികളെ പോലുള്ള ആൻറ്റിബോഡീസിനെ സൃഷ്ടിക്കുന്നതെങ്ങനെയെന്ന് അവർ നിങ്ങളുടെ ശരീരത്തെ പഠിപ്പിക്കുന്നു.
 5. ഒരു അസുഖത്തിനെതിരെ പ്രതിരോധിക്കുന്നതിന് വേണ്ടി ആവശ്യമുള്ളത്ര ആൻറ്റിബോഡീസ് നിർമിക്കുന്നതിന്, നിങ്ങളുടെ ശരീരത്തെ സഹായിക്കുന്നതിനായി, ചില പ്രതിരോധകുത്തിവെയ്പുകൾ ഒന്നിലധികം തവണ നൽകേണ്ടി വരും.
 6. അഞ്ചാംപനി, ക്ഷയം, ഡിഫ്തീരിയ, വില്ലൻ ചുമ, പോളിയോ, റ്റെറ്റനസ് (പിന്നെ മറ്റ് ചിലതും) എന്നിങ്ങനെ മരണവും കഷ്ടപ്പാടും വരുത്തുന്ന ഭയാനകമായ രോഗങ്ങൾ, പ്രതിരോധകുത്തിവെയ്പ്പ് വഴി തടയാൻ കഴിയും.
 7. നിങ്ങളുടെ ശരീരത്തെ സംരക്ഷിക്കുന്നതിന് രോഗം ബാധിക്കുന്നതിനു മുൻപെ നിങ്ങൾക്കു രോഗപ്രതിരോധം ആവശ്യമാണ്.
 8. കുട്ടികളെ നേരിട്ട് സംരക്ഷിക്കുന്നതിന് കുഞ്ഞുങ്ങൾക്കു പ്രതിരോധ കുത്തിവയ്പ്പുകൾ നൽകുന്നു. ഒരു കുഞ്ഞിന് അവരുടെ അവസരം നഷ്ടപ്പെട്ടു കഴിഞ്ഞാൽ അവർക്കു പിന്നീടും രോഗപ്രതിരോധം ഉണ്ടാക്കാം.
 9. കുഞ്ഞുങ്ങൾക്കു വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത രോഗങ്ങൾക്കു രോഗപ്രതിരോധം നൽകാം. സമൂഹം എപ്പോൾ എവിടെ കുട്ടികൾക്കുരോഗപ്രതിരോധശേഷി നൽകുന്നു എന്ന് കണ്ടെത്തുക.
 10. കുഞ്ഞുങ്ങളോ ചെറിയ കുട്ടികളോ പ്രതിരോധ കുത്തിവയ്പ്പിന്റെ അന്ന് അല്പം സുഖമില്ലാതിരിക്കുകയാണെങ്കിലും അവർക്കു പ്രധിരോധ കുത്തിവയ്പ് നൽകാം.

ഈ ആരോഗ്യ സന്ദേശങ്ങൾ വിദഗ്ധ ആരോഗ്യ പ്രബോധകരാലും വൈദ്യശാസ്ത്ര വിദഗ്ധരാലും അവലോകനം ചെയ്യപ്പെട്ടവയും ORBയുടെ ആരോഗ്യ വെബ്സൈറ്റിൽ ലഭ്യവു മാണ്: www.health-orb.org.

ഈ വിഷയത്തെ കുറിച്ച് കൂടുതൽ അറിയുവാനും, മറ്റുള്ളവരുമായി പങ്ക് വെയ്ക്കുവാനുംവേണ്ടി കുട്ടികൾക്ക് ചെയ്യാവുന്ന പ്രവർത്തനങ്ങൾക്കു ഇതാ ചില ആശയങ്ങൾ.

പ്രതിരോധ കുത്തിവയ്പ് : കുട്ടികൾക്ക് എന്ത് ചെയ്യാൻ സാധിക്കും?

 • നമ്മുടെ സ്വന്തം വാക്കുകളിൽ നമ്മുടെ സ്വന്തം ഭാഷയിൽ നമ്മുടേതായ പ്രതിരോധ കുത്തിവയ്പ് സന്ദേശങ്ങൾ ഉണ്ടാക്കുക!
 • ഒരിക്കലും മറക്കാതിരിക്കുവാൻ സന്ദേശങ്ങൾ ഹൃദ്യസ്ഥമാക്കുക!
 • മറ്റ് കുട്ടികളുമായും നമ്മുടെ കുടുംബങ്ങളുമായും സന്ദേശങ്ങൾ പങ്കിടുക!
 • പ്രതിരോധ കുത്തിവയ്പ് ദിനങ്ങൾക്ക് വേണ്ടി പോസ്റ്ററുകൾ ഉണ്ടാകുകയും അവ എല്ലാവർക്കും കാണാവുന്ന സ്ഥലങ്ങളിൽ പ്രദർശിപ്പിക്കുകയും ചെയ്യുക.
 • ഞങ്ങളുടെ ഗ്രാമത്തിലെ കുഞ്ഞുങ്ങളെ കൊലയാളി രോഗങ്ങൾ ഉപദ്രവിക്കുന്നത് തടയുന്നതിനെ കുറിച്ച് ഒരു നാടകം ഉണ്ടാക്കുക.
 • വീരനായകരായ പ്രതിരോധ കുത്തിവയ്‌പ്പുകൾ മാരകമായ രോഗങ്ങളോട് പൊരുതി നമ്മളെ സംരക്ഷിക്കുന്നതിനെക്കുറിച്ചു ചിത്രങ്ങൾ ഉപയോഗിച്ച് ഒരു കഥ ഉണ്ടാക്കുക.
 • പ്രതിരോധ കുത്തിവയ്‌പിലൂടെ തടയാൻ സാധിക്കുന്ന ഒന്നോ അതിലധികമോ അസുഖങ്ങളുടെ ഒരു പോസ്റ്റർ ഉണ്ടാക്കുക ഡിഫ്ത്തീരിയ, അഞ്ചാം പനിയും റുബെല്ലയും, വില്ലൻ ചുമ, ക്ഷയം, പഴുപ്പും പോളിയോയും
 • ആൻറ്റിബോഡി നമ്മളെ സുരക്ഷിതമായും രോഗവിമുക്തമായും സൂക്ഷിക്കുന്ന ഒരു ദയാലുവായ ശക്തനായ സംരക്ഷകൻഎന്നതിനെക്കുറിച്ചു ഒരു നാടകമോ കഥയോ ഉണ്ടാക്കുക.
 • ഓരോ രോഗങ്ങളെയും കുറിച്ചു പഠിക്കുക, എന്നിട്ടു നമ്മൾ പഠിച്ചത് മറ്റു കുട്ടികളും കുടുംബങ്ങളുമായി പങ്കു വയ്ക്കുക
 • നവജാത ശിശുവിനും അവരുടെ അമ്മക്കും സന്തോഷവും ആരോഗ്യവും നിറഞ്ഞ ആദ്യ വർഷത്തെ ആശംസിച്ചുകൊണ്ട് അവരുടെ പ്രതിരോധ കുത്തിവെപ്പുകളുടെ സമയം ഉള്ള ഒരു പ്രത്യേക ജന്മദിന കാർഡ് തയ്യാറാക്കുക.
 • പ്രതിരോധ കുത്തിവയ്‌പ്പുകൾ ഏതൊക്കെ രോഗങ്ങൾക്ക് എതിരെ ആണ് നമ്മളെ സംരക്ഷിക്കുന്നത് എന്ന് കണ്ടെത്തുക.
 • വൈകല്യങ്ങൾ ഉള്ള കുട്ടികളെ സഹായിക്കുന്നതിനെ kurichu കൂടുതൽ കണ്ടെത്തുക
 • പ്രതിരോധ കുത്തിവയ്‌പിനെ കുറിച്ച് നമുക്ക് എത്രമാത്രം അറിയാം എന്ന് കണ്ടെത്തുന്നതിന് വേണ്ടി ഒരു പ്രശ്നോത്തരി ഉണ്ടാകുകയും അതിൽ പങ്കെടുക്കുകയും ചെയ്യുക. ഇത് സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കുവയ്ക്കുക.
 • ഏതൊക്കെ പ്രതിരോധ കുത്തിവയ്പുകളാണ് നമുക്ക് ഒന്നിൽ കൂടുതൽ തവണ എടുക്കേണ്ടത് എന്ന് കണ്ടെത്തുക. പ്രതിരോധ കുത്തിവെപ്പുകൾ നഷ്ടപ്പെട്ട കുട്ടികളെ കണ്ടെത്താൻ സഹായിക്കുക.
 • രോഗങ്ങളുടെ അതിവിശേഷ ശക്തികൾ എന്തൊക്കെയാണ് എന്നും പ്രതിരോധ കുത്തിവെപ്പുകൾ അവയെ എങ്ങനെ തകർക്കുന്നു എന്നും കണ്ടെത്തുക.
 • നമ്മുടെ ക്ലാസ്സിലെ എല്ലാവരും അധ്യാപകരും അവരവരുടെ പ്രധിരോധ കുത്തിവയ്‌പ്പുകൾ എടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കുക.
 • എല്ലാ കുട്ടികൾക്കും ശിശുക്കൾക്കും പ്രതിരോധ കുത്തിവെപ്പുകൾക്കു പോകാൻ സാധിക്കുന്ന തരത്തിലുള്ള പ്രത്യേക കുത്തിവെപ്പ് സംഭവങ്ങളോ ദിവസങ്ങളോ ഉണ്ടോ എന്ന് കണ്ടെത്തുക.
 • എൻ്റെ കുടുംബത്തിലെ ആരെങ്കിലും പ്രതിരോധ കുത്തിവയ്പ് നഷ്ട്പ്പെടുത്തിയിട്ടുണ്ടോ എന്ന് കണ്ടെത്തുക. എങ്കിൽ പിന്നീട് അവർക്കു അത് എടുക്കാം.
 • എൻ്റെ രാജ്യത്തെ പ്രതിരോധ കുത്തിവയ്‌പ്പുകൾ കുറിച്ചും അത് എപ്പോളൊക്കെ എടുക്കാം എന്നതിനെ കുറിച്ചും അന്വേഷിക്കുക.
 • ഞങ്ങളുടെ കുടുംബത്തിലെ ആര്കെക്ങ്കിലും കൊലയാളി രോഗങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നും അവർക്കു എന്ത് സംഭവിച്ചു എന്നും കണ്ടെത്തുക.

കൂടുതൽ അറിയുവാൻ ബന്ധപെടുക: www.childrenforhealth.org – clare@childrenforhealth.org.

മലയ Home