കുട്ടികൾക്കായുള്ള 100 ആരോഗ്യ സന്ദേശങ്ങൾ 8-14 വയസുള്ള കുട്ടികളെ ഉദ്ദേശിച്ചുള്ള ലളിതവും വിശ്വസനീയവുമായ ആരോഗ്യ വിദ്യാഭ്യാസ സന്ദേശങ്ങളാണ്. ഈ വിധത്തിൽ, ഇതിൽ 10 നും 14 -നും വയസ്സിനിടയിലുള്ള കൗമാരക്കാർ ഉൾപ്പെടുന്നു. പലപ്പോഴും, 10 -നും 14 -നും വയസ്സിനിടയിലുള്ള കൗമാരക്കാരാണ് വീട്ടിലുള്ള ചെറിയ കുഞ്ഞുങ്ങളെ ഗൗനിക്കുന്നതെന്നിരിക്കെ, ഈ കൂട്ടർക്ക് അറിവുണ്ടാകുക എന്നത് വളരെ ഫലപ്രദവും സുപ്രദാനവും ആണെന്ന് ഞങ്ങൾ കരുതുന്നു. കൂടാതെ, ഈ വിധത്തിൽ അവർ അവരുടെ കുടുംബങ്ങളെ സഹായിക്കാൻ വേണ്ടി ചെയ്യുന്ന പ്രവർത്തി അംഗീകരിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യേണ്ടത് പ്രധാനമാണ്.

ഈ പറയുന്ന 10 പ്രധാനപ്പെട്ട ആരോഗ്യ വിഷയങ്ങളിൽ 10 സന്ദശങ്ങൾ വീതം ഉൾപ്പെടുന്ന 100 സന്ദേശങ്ങളാണിവ: മലമ്പനി, വയറിളക്കം, പോഷകാഹാരവ്യവസ്ഥ, ചുമയും ജലദോഷവും, കുടൽവിരകൾ, ജലവും ശുചിത്വവും, പ്രതിരോധകുത്തിവെയ്പ്പ്, എച്ച്‌ഐവിയും എയ്ഡ്സും, അപകടങ്ങളും, മുറിവുകളും ആദ്യഘട്ട ബാല്യകാല വളർച്ചയും. ഈ ലളിതമായ ആരോഗ്യ സന്ദേശങ്ങൾ കുട്ടികൾക്ക് വേണ്ടി, വീടുകളിലും, സ്കൂളുകളിലും, ക്ലബ്ബുകളിലും, ക്ലിനിക്കുകളിലും മാതാപിതാക്കൾക്കും ആരോഗ്യ പ്രബോധകർക്കും ഉപയോഗിക്കാവുന്നതാണ്.

ഇതാ 10 സന്ദേശങ്ങൾ വിഷയം 4 നെ കുറിച്ച്: മലമ്പനി

 1. മലമ്പനി രോഗബാധിതമായ കൊതുകിൻ്റെ കടിയിൽ നിന്നും പറക്കുന്ന ഒരു അസുഖമാണ്.
 2. മലമ്പനി അപകടകാരിയാണ്. അത് കുട്ടികളെയും ഗർഭിണികളായ സ്ത്രീകളെയും കൊല്ലാൻ സാധിക്കുന്ന തരത്തിലുള്ള പനിക്കു കാരണമാകുന്നു.
 3. കൊതുകുകളെ കൊന്നൊടുക്കി അവയുടെ കടി നിർത്തുന്ന കീടനാശനികൾ പ്രയോഗിച്ച കൊതുകു വലകൾക്കുള്ളിൽ കിടന്നു കൊണ്ട് മലമ്പനി തടയാം.
 4. മലമ്പനി കൊതുകുകൾ പലപ്പോഴും സൂര്യാസ്തമനത്തിനും സൂര്യോദയത്തിനു ഇടയിലാണ് കടിക്കുന്നത്.
 5. കുട്ടികൾക്ക് മലമ്പനി ബാധിച്ചാൽ അവരുടെ വളർച്ചയും വികാസവും വളരെ സാവധാനത്തിലാകുന്നു.
 6. മലമ്പനി കൊതുകുകളെ കൊന്നൊടുക്കാൻ മൂന്നു തരത്തിൽ കീടനാശനികൾ തളിക്കാവുന്നതാണ്: വീടുകൾക്കുള്ളിൽ, വായുവിൽ, വെള്ളത്തിൽ.
 7. കടുത്ത പനി തലവേദനകൾ പേശികളിലും വയറിലും വേദന കുളിരു എന്നിവയാണ് മലമ്പനിയുടെ ലക്ഷണങ്ങൾ. അതിവേഗ പരിശോധനകളും ചികിത്സകളും ജീവിതത്തെ സംരക്ഷിക്കുന്നു.
 8. ഒരു ആരോഗ്യ പ്രവർത്തകൻ നിർദ്ദേശിക്കുന്ന മരുന്നുകൊണ്ട് മലമ്പനി തടയാനും ചികിൽസിക്കാനും സാധിക്കും.
 9. മലമ്പനി അത് ബാധിച്ച വ്യക്‌തിയുടെ രക്തത്തിൽ ജീവിക്കുകയും അത് മൂലം രക്തക്കുറവും അയാളുടെ ശരീരത്തിന് ക്ഷീണവും തളർച്ചയും ഉണ്ടാക്കുന്നു.
 10. സമൂഹത്തിൽ മലമ്പനി ധാരാളം ഉള്ള സമയത്തു ആന്റി മലേറിയ ഗുളികകൾക്കു മലമ്പനിയും രക്തക്കുറവും യഥാസ്ഥാനത്തു തടയാനും പ്രതിരോധിക്കാനും സാധിക്കും.

ഈ ആരോഗ്യ സന്ദേശങ്ങൾ വിദഗ്ധ ആരോഗ്യ പ്രബോധകരാലും വൈദ്യശാസ്ത്ര വിദഗ്ധരാലും അവലോകനം ചെയ്യപ്പെട്ടവയും ORBയുടെ ആരോഗ്യ വെബ്സൈറ്റിൽ ലഭ്യവു മാണ്: www.health-orb.org.

ഈ വിഷയത്തെ കുറിച്ച് കൂടുതൽ അറിയുവാനും, മറ്റുള്ളവരുമായി പങ്ക് വെയ്ക്കുവാനുംവേണ്ടി കുട്ടികൾക്ക് ചെയ്യാവുന്ന പ്രവർത്തനങ്ങൾക്കു ഇതാ ചില ആശയങ്ങൾ.

മലമ്പനി: കുട്ടികൾക്ക് എന്ത് ചെയ്യാൻ സാധിക്കും?

 • നമ്മുടെ സ്വന്തം വാക്കുകളിൽ നമ്മുടെ സ്വന്തം ഭാഷയിൽ നമ്മുടേതായ മലേറിയ സന്ദേശങ്ങൾ ഉണ്ടാക്കുക!
 • ഒരിക്കലും മറക്കാതിരിക്കുവാൻ സന്ദേശങ്ങൾ ഹൃദ്യസ്ഥമാക്കുക!
 • മറ്റ് കുട്ടികളുമായും നമ്മുടെ കുടുംബങ്ങളുമായും സന്ദേശങ്ങൾ പങ്കിടുക!
 • മലമ്പനി എങ്ങനെ പടരുന്നു എന്നും മലമ്പനി തടയാനുള്ള യുദ്ധത്തിൽ നമുക്ക് എങ്ങനെ പങ്കുചേരാമെന്നും മറ്റുള്ളവരെ കാണിക്കാൻ പോസ്റ്ററുകൾ ഉണ്ടാക്കുക.
 • മറ്റുള്ള കുട്ടികളോട് പറയാനോ അവതരിപ്പിക്കാനോ വേണ്ടി കൊതുകിൻ്റെ ജീവിത ചക്രം സംബന്ധിച്ച കഥകളോ നാടകങ്ങളൊ ഉണ്ടാക്കുക!
 • കീടനാശാനി പ്രയോഗിച്ച കൊതുകു വലകൾ എങ്ങനെ ഉപയോഗികം അല്ലെങ്കിൽ ശ്രദ്ധ പുലർത്താം എന്നത് കാണിക്കുന്ന പോസ്റ്ററുകൾ ഉണ്ടാക്കുക.
 • കൊതുകു കടികൾ എങ്ങനെ തടയാം എന്ന് മറ്റുള്ളവരെ കാണിക്കാൻ കഥകൾ പറയുകയും പോസ്റ്ററുകൾ ഉണ്ടാക്കുകയും ചെയ്യുക.
 • ഒരു കുട്ടി മറ്റൊരു കുട്ടിയിൽ മലമ്പനിയുടെ ലക്ഷണങ്ങൾ എങ്ങനെ തിരിച്ചറിഞ്ഞു അവളെ പരിശോധനകൾക്കായി കൊണ്ടുപോകാൻ മുതിർന്നവരോട് പറയും എന്നതിനെക്കുറിച്ചു കഥകളോ നാടകങ്ങളൊ ഉണ്ടാക്കുക.
 • മലമ്പനിയുടെയും രക്തക്കുറവിന്റെയും ലക്ഷണങ്ങളെക്കുറിച്ചും വിരകൾ എങ്ങനെ രക്തക്കുറവിനു കാരണമാകുന്നു മലമ്പനി എങ്ങനെ രക്തക്കുറവിനു കാരണമാകുന്നു എന്നത് സംബന്ധിച്ച് കഥകളോ നാടകങ്ങളോ രചിക്കുക.
 • നമ്മുടെ സമൂഹത്തിൽ ഇരുമ്പു സമ്പന്നമായ ഭക്ഷ്യോൽപ്പന്നങ്ങളെക്കുറിച്ചു പോസ്റ്ററുകൾ തയ്യാറാക്കുക.
 • കൊതുകു കടിക്കുമ്പോൾ വലയുടെ ഉള്ളിൽ ഇരിക്കാൻ ചെറിയ കുട്ടികളെ സഹായിക്കുക.
 • കൊതുകു വലകൾ ശെരിയായി അകത്തേക്കു കയറ്റി വച്ചിട്ടുണ്ടെന്നും ഓട്ടകളൊന്നും ഇല്ല എന്നും ഉറപ്പു വരുത്തുക.
 • എന്ത് കൊണ്ട് ആളുകൾ കൊതുകു വലകൾ ഇഷ്ടപ്പെടുന്നു അല്ലെങ്കിൽ ഇഷ്ടപ്പെടുന്നില്ല എന്നതിനെക്കുറിച്ചും കൊതുകു വലകൾ എന്തൊക്കെ ചെയ്യും അല്ലെങ്കിൽ ചെയ്യില്ല എന്ന് ആളുകൾ വിശ്വസിക്കുന്നു എന്നതിനെക്കുറിച്ചും കഥകളോ നാടകങ്ങളോ രചിക്കുക!
 • കൊതുകു വലകൾ എങ്ങനെ ഉപയോഗിക്കാം എന്ന് ആളുകളെ കാണിക്കാൻ ഒരു പ്രചാരണം സംഘടിപ്പിക്കുക.
 • ഞങ്ങളുടെ വിദ്യാലയത്തിൽ മുതിർന്ന കുട്ടികളോട് കൊതുകു വലകളെ കുറിച്ചും പരിശോധനകൾ കുറിച്ചും സംസാരിക്കുന്നതിനു വേണ്ടി ആരോഗ്യ പ്രവർത്തകരെ ക്ഷണിക്കുക!
 • മറ്റുള്ളവരുമായി സന്ദേശങ്ങൾ പങ്കുവക്കുന്നതിനു പാട്ടും നൃത്തവും നാടകവും ഉപയോഗിക്കുക!
 • നമ്മുടെ കുടുംബങ്ങളിൽ എത്ര പേർക്ക് മലമ്പനി ഉണ്ടായിട്ടുണ്ടെന്ന് ചോദിക്കുക. നമുക്ക് എങ്ങനെ മലമ്പനി തടയാം? എങ്ങിനെ എപ്പോൾ ലോങ്ങ് ലാസ്റ്റിംഗ് ഇൻസെക്ടിസൈഡ് ട്രീറ്റഡ് ബെഡ് നെറ്റ്‌സ് (എൽഎൽഐഎൻ സ്) തൂക്കണം? ജനൽ മറകൾ, അവ എങ്ങിനെയാണു പ്രവർത്തിക്കുന്നത്? എപ്പോഴാണ് ആളുകൾക്ക് സമൂഹത്തിൽ എൽഎൽഐഎൻ ലഭിക്കാൻ സാധിക്കുന്നത്? മലമ്പനി എങ്ങനെയാണു കൊല്ലുന്നത്? ഗർഭിണികളായ സ്ത്രീകൾക്കും കുട്ടികൾക്കും മലമ്പനി പ്രത്യേകിച്ച് അപകടകരമാകുന്നത് എന്തുകൊണ്ട്? ഗർഭിണികളായ സ്ത്രീകൾക്ക് മലമ്പനി ബാധിക്കാതിരിക്കാൻ ആരോഗ്യ പ്രവർത്തകർ അവർക്ക് എന്താണ് നൽകുന്നത്, എപ്പോളാണ് അവർക്ക് മലമ്പനി ബാധിക്കുന്നതു? ഇരുമ്പും ഇരുമ്പു സമ്പന്നമായ ഭക്ഷണ സാധനങ്ങളും (മാംസം, ചില ധാന്യങ്ങൾ, പച്ചിലകൾ ) വിളർച്ച തടയാൻ സഹായിക്കുന്നത് എങ്ങനെ? കൊതുകു കടിയിൽ നിന്നും ആളുകൾക്ക് എങ്ങനെ അവരവരെയും മറ്റുള്ളവരെയും സംരക്ഷിക്കാം? രക്തത്തിൽ മലമ്പനിയുണ്ടോ എന്ന് പരിശോധിക്കാനുള്ള പ്രത്യേക പരിശോധനകളെ എന്താണ് വിളിക്കുന്നത്?

കൂടുതൽ അറിയുവാൻ ബന്ധപെടുക: www.childrenforhealth.org – clare@childrenforhealth.org.

മലയ Home