കുട്ടികൾക്കായുള്ള 100 ആരോഗ്യ സന്ദേശങ്ങൾ 8-14 വയസുള്ള കുട്ടികളെ ഉദ്ദേശിച്ചുള്ള ലളിതവും വിശ്വസനീയവുമായ ആരോഗ്യ വിദ്യാഭ്യാസ സന്ദേശങ്ങളാണ്. ഈ വിധത്തിൽ, ഇതിൽ 10 നും 14 -നും വയസ്സിനിടയിലുള്ള കൗമാരക്കാർ ഉൾപ്പെടുന്നു. പലപ്പോഴും, 10 -നും 14 -നും വയസ്സിനിടയിലുള്ള കൗമാരക്കാരാണ് വീട്ടിലുള്ള ചെറിയ കുഞ്ഞുങ്ങളെ ഗൗനിക്കുന്നതെന്നിരിക്കെ, ഈ കൂട്ടർക്ക് അറിവുണ്ടാകുക എന്നത് വളരെ ഫലപ്രദവും സുപ്രദാനവും ആണെന്ന് ഞങ്ങൾ കരുതുന്നു. കൂടാതെ, ഈ വിധത്തിൽ അവർ അവരുടെ കുടുംബങ്ങളെ സഹായിക്കാൻ വേണ്ടി ചെയ്യുന്ന പ്രവർത്തി അംഗീകരിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യേണ്ടത് പ്രധാനമാണ്.

ഈ പറയുന്ന 10 പ്രധാനപ്പെട്ട ആരോഗ്യ വിഷയങ്ങളിൽ 10 സന്ദശങ്ങൾ വീതം ഉൾപ്പെടുന്ന 100 സന്ദേശങ്ങളാണിവ: മലമ്പനി, വയറിളക്കം, പോഷകാഹാരവ്യവസ്ഥ, ചുമയും ജലദോഷവും, കുടൽവിരകൾ, ജലവും ശുചിത്വവും, പ്രതിരോധകുത്തിവെയ്പ്പ്, എച്ച്‌ഐവിയും എയ്ഡ്സും, അപകടങ്ങളും, മുറിവുകളും ആദ്യഘട്ട ബാല്യകാല വളർച്ചയും. ഈ ലളിതമായ ആരോഗ്യ സന്ദേശങ്ങൾ കുട്ടികൾക്ക് വേണ്ടി, വീടുകളിലും, സ്കൂളുകളിലും, ക്ലബ്ബുകളിലും, ക്ലിനിക്കുകളിലും മാതാപിതാക്കൾക്കും ആരോഗ്യ പ്രബോധകർക്കും ഉപയോഗിക്കാവുന്നതാണ്.

ഇതാ 10 സന്ദേശങ്ങൾ വിഷയം 5 നെ കുറിച്ച്: വയറിളക്കം

 1. ഒരു ദിവസത്തിൽ മൂന്നോ അതിലധികം തവണയോ ഉണ്ടാകുന്ന വെള്ളം പോലത്തെ മലവിസർജ്യമാണ് വയറിളക്കം.
 2. മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ അല്ലെങ്കിൽ വൃത്തി ഹീനമായ കൈ വിരലുകൾ വായിൽ സ്പർശിക്കുന്നതിലോടെയോ അല്ലെങ്കിൽ വൃത്തി ഹീനമായ സ്പൂണുകളിലൂടെയോ കപ്പുകളിലൂടെയോ വായിൽ കടക്കുന്ന രോഗാണുക്കളാണ് വയറിളക്കത്തിന് കാരണം.
 3. ജലത്തിന്റെയും ലവണത്തിന്റെയുo നഷ്ടം ശരീരത്തെ തളർത്തുന്നു. ദ്രാവകം പുനർസ്ഥാപിച്ചില്ലെങ്കിൽ നിർജ്ജലീകരണം മൂലം വയറിളക്കത്തിന് പിഞ്ചുകുഞ്ഞുങ്ങളെ കൊല്ലാൻ സാധിക്കും.
 4. കൂടുതൽ സുരക്ഷിതമായ വെള്ളം കരിക്കിൻ വെള്ളം കഞ്ഞി വെള്ളം തുടങ്ങിയ പാനീയങ്ങൾ നൽകി വയറിളക്കം തടയാം. കുഞ്ഞുങ്ങൾക്കു ഏറ്റവും കൂടുതൽ ആവശ്യം മുലപ്പാലാണ്.
 5. വയറിളക്കമുള്ള ഒരു കുട്ടിക്ക് വരണ്ട വായും നാക്കും കുഴിഞ്ഞ കണ്ണുകളും കണ്ണുനീരില്ലായ്മയും അയഞ്ഞ ചർമ്മവും തണുത്ത കയ്യും കാലും ഉണ്ടാവാം. കൂടാതെ കുഞ്ഞുങ്ങളുടെ നെറ്റിയിൽ ഒരു കുഴിഞ്ഞ മൃദുലമായ അടയാളവും ഉണ്ടാവും.
 6. ദിവസത്തിൽ അഞ്ചിൽ കൂടുതൽ തവണ വെള്ളം പോലെ മലവിസർജ്യം ചെയ്യുകയോ രക്തം കലർന്ന മലവിസർജ്യം ചെയ്യുകയോ ഛർദിക്കുകയോ ചെയ്യുന്ന കുട്ടികൾ തീർച്ചയായും ആരോഗ്യ പ്രവർത്തകനെ കാണണം.
 7. ഓആർഎസ എന്നത് ഒരാൾ റീഹൈഡ്രേഷൻ സൊല്യൂഷൻ എന്നതിന് നിലകൊള്ളുന്നു. ക്ലിനിക്കുകളിലും കടകളിലും ഓആർഎസ് കണ്ടെത്തുക. അത് ശുദ്ധവും സുരക്ഷിതവുമായ വെള്ളത്തിൽ കൃത്യമായി കലക്കി വയറിളക്കത്തിനുള്ള ഉത്തമ പാനീയം ഉണ്ടാക്കുക.
 8. വയറിളക്കത്തിനുള്ള ഒട്ടു മിക്ക മരുന്നുകളും പ്രവർത്തിക്കില്ല, പക്ഷെ 6 മാസത്തിനു മുകളിൽ പ്രായമുള്ള കുട്ടികൾക്ക് സിങ്ക് ഗുളികകൾ വയറിളക്കം വേഗത്തിൽ ശമിപ്പിക്കും. ഓആർഎസ് പാനീയങ്ങളും തീർച്ചയായും നൽകണം.
 9. വയറിളക്കം ഉള്ള പിഞ്ചു കുഞ്ഞുങ്ങൾക്കു അവരുടെ ഷററം ശക്തമാക്കാൻ സാധ്യമാകുമ്പോളൊക്കെ ഇടക്കിടക്ക് രുചിയുള്ള മിശ്രിതാഹാരം വേണം.
 10. കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിലൂടെയും, നല്ല ശുചിത്വ സ്വഭാവങ്ങളിലൂടെയും, പ്രതിരോധ കുത്തിവയ്പുകളിലൂടെയും (പ്രത്യേകിച്ച് റോട്ടാവൈറസിനും മീസല്സിനും എതിരെ) കൂടാതെ ഭക്ഷണം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിലൂടെയും വയറിളക്കം തടയാൻ സാധിക്കും.

ഈ ആരോഗ്യ സന്ദേശങ്ങൾ വിദഗ്ധ ആരോഗ്യ പ്രബോധകരാലും വൈദ്യശാസ്ത്ര വിദഗ്ധരാലും അവലോകനം ചെയ്യപ്പെട്ടവയും ORBയുടെ ആരോഗ്യ വെബ്സൈറ്റിൽ ലഭ്യവു മാണ്: www.health-orb.org.

ഈ വിഷയത്തെ കുറിച്ച് കൂടുതൽ അറിയുവാനും, മറ്റുള്ളവരുമായി പങ്ക് വെയ്ക്കുവാനുംവേണ്ടി കുട്ടികൾക്ക് ചെയ്യാവുന്ന പ്രവർത്തനങ്ങൾക്കു ഇതാ ചില ആശയങ്ങൾ.

ഡയറിയ : കുട്ടികൾക്ക് എന്ത് ചെയ്യാൻ സാധിക്കും?

 • നമ്മുടെ സ്വന്തം വാക്കുകളിൽ നമ്മുടെ സ്വന്തം ഭാഷയിൽ നമ്മുടേതായ ഡയറിയ സന്ദേശങ്ങൾ ഉണ്ടാക്കുക!
 • ഒരിക്കലും മറക്കാതിരിക്കുവാൻ സന്ദേശങ്ങൾ ഹൃദ്യസ്ഥമാക്കുക!
 • മറ്റ് കുട്ടികളുമായും നമ്മുടെ കുടുംബങ്ങളുമായും സന്ദേശങ്ങൾ പങ്കിടുക!
 • രോഗാണുക്കളെ വഹിക്കുന്ന ഈച്ചകളെ നമ്മുടെ ഭക്ഷണത്തിൽ നിന്നും അകറ്റി നിർത്താൻ ഒരു ലളിതമായ ഫ്ലൈ ട്രാപ് ഉണ്ടാക്കുക.
 • വയറിളക്കത്തിന് അപകട സൂചനകൾ മറ്റുള്ളവരെ കാണിക്കാൻ പോസ്റ്ററുകൾ ഉണ്ടാക്കുക.
 • ആരോഗ്യ പ്രവർത്തകനെ എപ്പോൾ സഹായത്തിനു വിളിക്കണം എന്നതിനെ കുറിച്ച് ഒരു നാടകം രൂപപ്പെടുത്തുക.
 • വയറിളക്കം എങ്ങനെ നിർത്താം എന്നതിനെ കുറിച്ച് ഒരു പാമ്പും ഗോവണിയും കളി ഉണ്ടാക്കുക.
 • ഉണ്ടാക്കുക ഫസ്റ്റ് എയ്ഡ് കിറ്റുകൾ വീടിനും സ്കൂളിനും വേണ്ടി ഓആർഎസ് അടങ്ങിയിട്ടുള്ള.
 • തങ്ങളുടെ വയറിളക്കം ഉള്ള കുഞ്ഞുങ്ങളെ നന്നായിരിക്കാൻ എങ്ങനെ സഹായികളെ എന്ന് രണ്ടു അമ്മമാർ സംസാരിക്കുന്നതു അഭിനയിച്ചു കാണിക്കുക .
 • നിര്ജ്ജലീകരണത്തെ കുറിച്ച് നമുക്കറിയാവുന്ന ലക്ഷണങ്ങൾ ഒരു കുഞ്ഞിൻ്റെ ചിത്രം വരച്ചു അടയാളപ്പെടുത്തുന്ന കളി കളിക്കുക.
 • നോക്കൂ സസ്യങ്ങൾക്ക് വളരാൻ എങ്ങനെയാണു ജലം ആവശ്യമെന്നു – ജലമില്ലെങ്കിൽ സസ്യങ്ങൾക്ക് എന്ത് സംഭവിക്കുമെന്ന് കണ്ടെത്തൂ.
 • നമ്മളെയും നമ്മൾ ജീവിക്കുന്ന സ്ഥലങ്ങളെയും വൃത്തിയായി സൂക്ഷിച്ചു കൊണ്ട് വയറിളക്കത്തെ തടയാൻ സഹായിക്കുക.
 • കളിക്കുക ഹസ്തദാനക്കളി എത്ര വേഗത്തിൽ രോഗാണുക്കൾ പടരുന്നു എന്ന് കണ്ടെത്താൻ.
 • ചോദിക്കുക, നമ്മുടെ മാതാപിതാക്കൾക്ക് എത്ര കാലം മുലയൂട്ടിയിരുന്നു? എങ്ങിനെയാണ് ഒആർഎസും സിങ്കും ഉപയോഗിച്ച് വയറിളക്കം ചികിൽസിക്കുന്നതു? ഒരു ആരോഗ്യ പ്രവർത്തകനിൽ നിന്നും സഹായം ആവശ്യമാണ് എന്ന് കാണിക്കുന്ന അപകട ലക്ഷണങ്ങൾ എന്തൊക്കെയാണ്? നമുക്ക് വയറിളക്കം ഉള്ളപ്പോൾ ഏതൊക്കെ പാനീയങ്ങളാണ് സുരക്ഷിതം? എങ്ങിനെ നമുക്ക് ജലം കുടിക്കാൻ സുരക്ഷിതമാക്കാം സൂര്യപ്രകാശം ഉപയോഗിച്ച്? ഒരു ഓആർഎസ്സും ലഭ്യമല്ലാത്തപ്പോൾ ഏതൊക്കെ പാനീയങ്ങളാണ് സുരക്ഷിതം ? എന്താണ് വയറിളക്കവും കോളറയും, എങ്ങിനെയാണു അവ പടരുന്നത് ?

കൂടുതൽ വ്യക്തമായ വിവരങ്ങൾക്ക്ഫ്ലൈ ട്രാപ് ഹസ്തദാനക്കളി അല്ലെങ്കിൽ സൂര്യപ്രകാശം ജലത്തെ രോഗാണുവിമുക്തമാക്കുന്നതിനെക്കുറിച്ചു അല്ലെങ്കിൽ മറ്റെന്തിനെങ്കിലും, ദയവായി ബന്ധപ്പെടുക: www.childrenforhealth.org – clare@childrenforhealth.org.

മലയ Home