കുട്ടികൾക്കായുള്ള 100 ആരോഗ്യ സന്ദേശങ്ങൾ 8-14 വയസുള്ള കുട്ടികളെ ഉദ്ദേശിച്ചുള്ള ലളിതവും വിശ്വസനീയവുമായ ആരോഗ്യ വിദ്യാഭ്യാസ സന്ദേശങ്ങളാണ്. ഈ വിധത്തിൽ, ഇതിൽ 10 നും 14 -നും വയസ്സിനിടയിലുള്ള കൗമാരക്കാർ ഉൾപ്പെടുന്നു. പലപ്പോഴും, 10 -നും 14 -നും വയസ്സിനിടയിലുള്ള കൗമാരക്കാരാണ് വീട്ടിലുള്ള ചെറിയ കുഞ്ഞുങ്ങളെ ഗൗനിക്കുന്നതെന്നിരിക്കെ, ഈ കൂട്ടർക്ക് അറിവുണ്ടാകുക എന്നത് വളരെ ഫലപ്രദവും സുപ്രദാനവും ആണെന്ന് ഞങ്ങൾ കരുതുന്നു. കൂടാതെ, ഈ വിധത്തിൽ അവർ അവരുടെ കുടുംബങ്ങളെ സഹായിക്കാൻ വേണ്ടി ചെയ്യുന്ന പ്രവർത്തി അംഗീകരിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യേണ്ടത് പ്രധാനമാണ്.

ഈ പറയുന്ന 10 പ്രധാനപ്പെട്ട ആരോഗ്യ വിഷയങ്ങളിൽ 10 സന്ദശങ്ങൾ വീതം ഉൾപ്പെടുന്ന 100 സന്ദേശങ്ങളാണിവ: മലമ്പനി, വയറിളക്കം, പോഷകാഹാരവ്യവസ്ഥ, ചുമയും ജലദോഷവും, കുടൽവിരകൾ, ജലവും ശുചിത്വവും, പ്രതിരോധകുത്തിവെയ്പ്പ്, എച്ച്‌ഐവിയും എയ്ഡ്സും, അപകടങ്ങളും, മുറിവുകളും ആദ്യഘട്ട ബാല്യകാല വളർച്ചയും. ഈ ലളിതമായ ആരോഗ്യ സന്ദേശങ്ങൾ കുട്ടികൾക്ക് വേണ്ടി, വീടുകളിലും, സ്കൂളുകളിലും, ക്ലബ്ബുകളിലും, ക്ലിനിക്കുകളിലും മാതാപിതാക്കൾക്കും ആരോഗ്യ പ്രബോധകർക്കും ഉപയോഗിക്കാവുന്നതാണ്.

വിഷയം 6 നെ കുറിച്ച് ഇതാ 10 സന്ദേശങ്ങൾ : ജലവും ശുചിത്വവും

 1. കൈകൾ ശരിയായി കഴുകാൻ വെള്ളവും കുറച്ചു സോപ്പും ഉപയോഗിക്കുക. 10 സെക്കൻറ് ഉരക്കുക, കഴുകുക, കാറ്റിൽ ഉണക്കുക അല്ലെങ്കിൽ വൃത്തിയുള്ള തുണിയോ കടലാസോ ഉപയോഗിച്ച് ഉണക്കുക, വൃത്തി ഹീനമായ തുണിയിൽ ആകരുത്.
 2. നിങ്ങളുടെ മുഖത്തെ ടി മേഖലയിൽ(കണ്ണുകൾ, മൂക്ക്, വായ) സ്പർശിക്കുന്നതിനു മുൻപ് കൈകൾ ശെരിയായി കഴുകുക കാരണം ഇത് വഴിയാണ് അണുക്കൾ ശരീരത്തിൽ പ്രവേശിക്കുന്നത്. ടി മേഖല സ്പർശിക്കുന്നത് കഴിയുന്നതും ഒഴിവാക്കുക.
 3. ഭക്ഷണം പാകം ചെയ്യുന്നതിന് മുൻപോ, കുഞ്ഞുങ്ങൾക്കു ആഹാരം കൊടുക്കുന്നതിനു മുൻപോ, കൂടാതെ കുഞ്ഞുങ്ങളെ മൂത്രമൊഴിപ്പിച്ചതിനു ശേഷമോ മലവിസർജനം നടത്തിച്ചതിനു ശേഷമോ ശുചിയാക്കിയതിനു ശേഷമോ, അല്ലെങ്കിൽ സുഖമില്ലാത്ത ആരെയെങ്കിലും സഹായിച്ചതിന് ശേഷമോ കൈകൾ കഴുകുക
 4. നിങ്ങളുടെ ശരീരവും വസ്ത്രങ്ങളും ശുദ്ധമായും വൃത്തിയായും സൂക്ഷിക്കുക. നിങ്ങളുടെ നഖങ്ങളും കാൽ വിരലുകളും, പല്ലും ചെവികളും, മുഖവും മുടിയും വൃത്തിയായി സൂക്ഷിക്കുക. ഷൂസുകൾ/മെതിയടികൾ വിരകൾക്കെതിരെ സംരക്ഷണം നൽകുന്നു.
 5. മനുഷ്യന്റെയും മൃഗങ്ങളുടെയും മല മൂത്ര വിസർജ്യങ്ങൾ രോഗാണുക്കളെ പടർത്തുന്ന ഈച്ചകളിൽ നിന്നും അകറ്റി വക്കുക. കക്കൂസുകൾ ഉപയോഗിക്കുക, അതിനുശേഷം നിങ്ങളുടെ കയ്യുകൾ കഴുകുക.
 6. നിങ്ങളുടെ മുഖം ശുദ്ധമായും വൃത്തിയായും സൂക്ഷിക്കുക. ഈച്ചകൾ കണ്ണിനു ചുറ്റും ഇരമ്പുകയാണെങ്കിൽ കാലത്തും വൈകീട്ടും അൽപം ശുദ്ധമായ വെള്ളവും സോപ്പും ഉപയോഗിച്ച് നന്നായി കഴുകുക.
 7. വൃത്തികെട്ട കൈകളോ പാനപാത്രങ്ങളോ ഉപയോഗിച്ച് ശുദ്ധജലം തൊടരുത്. അത് സുരക്ഷിതമായും അണു വിമുക്‌തമായും സൂക്ഷിക്കുക.
 8. സൂര്യപ്രകാശം ജലത്തെ കൂടുതൽ സുരക്ഷിതമാക്കുന്നു. പ്ലാസ്റ്റിക് കുപ്പികളിലേക്കു ഇത് അരിച്ചൊഴിച്ചതിനു ശേഷം കുടിക്കാൻ സുരക്ഷിതമാകുന്നത് വരെ 6 മണിക്കൂർ വയ്ക്കുക.
 9. സാധ്യമാകുമ്പോളൊക്കെ പ്ലേറ്റുകളും പാത്രങ്ങളും കഴുകിയതിനു ശേഷം വെയിലത്ത് ഉണക്കി അണുക്കളെ നശിപ്പിക്കുക.
 10. വീടും സമൂഹവും കച്ചറകളിൽ നിന്നും അഴുക്കിൽ നിന്നും സ്വാതന്ത്രമാക്കിക്കൊണ്ടു ഈച്ചകളെ കൊല്ലുകയോ കുറയ്ക്കുകയോ ചെയ്യാം. കച്ചറകൾ ശേകരിക്കുകയോ കത്തിക്കുകയോ കുഴിച്ചിടുകയോ ചെയ്യുന്നത് വരെ സുരക്ഷിതമായി സംഭരിക്കുക.

ഈ ആരോഗ്യ സന്ദേശങ്ങൾ വിദഗ്ധ ആരോഗ്യ പ്രബോധകരാലും വൈദ്യശാസ്ത്ര വിദഗ്ധരാലും അവലോകനം ചെയ്യപ്പെട്ടവയും ORBയുടെ ആരോഗ്യ വെബ്സൈറ്റിൽ ലഭ്യവു മാണ്: www.health-orb.org.

ഈ വിഷയത്തെ കുറിച്ച് കൂടുതൽ അറിയുവാനും, മറ്റുള്ളവരുമായി പങ്ക് വെയ്ക്കുവാനുംവേണ്ടി കുട്ടികൾക്ക് ചെയ്യാവുന്ന പ്രവർത്തനങ്ങൾക്കു ഇതാ ചില ആശയങ്ങൾ.

ജലവും ശുചിത്വവും: കുട്ടികൾക്ക് എന്തു ചെയ്യാൻ സാധിക്കും?

 • നമ്മുടെ സ്വന്തം വാക്കുകളിൽ നമ്മുടെ സ്വന്തം ഭാഷയിൽ നമ്മുടേതായ ജലവും ശുചിത്വവും സന്ദേശങ്ങൾ ഉണ്ടാക്കുക!
 • ഒരിക്കലും മറക്കാതിരിക്കുവാൻ സന്ദേശങ്ങൾ ഹൃദ്യസ്ഥമാക്കുക!
 • മറ്റ് കുട്ടികളുമായും നമ്മുടെ കുടുംബങ്ങളുമായും സന്ദേശങ്ങൾ പങ്കിടുക.
 • നമ്മളുടെ കയ്യുകൾ എങ്ങനെ കഴുകണം എന്നത് മനസ്സിലാക്കുവാൻ സഹായിക്കുന്നതിനായി ഒരു പാട്ട് പഠിക്കുക.
 • ഒരു ഗ്രാമത്തിലേക്കു ‘സ്വച്ഛ’ കുടുംബം താമസിക്കുവാൻ എത്തുമ്പോൾ ‘കീടാണു’ കുടുംബത്തിന് എന്ത് സംഭവിക്കുന്നു എന്ന് കാണിക്കുവാനോ, അല്ലെങ്കിൽ കീടാണുക്കൾക്ക് എവിടെയാണ് ഒളിക്കുവാൻ ഇഷ്ടമെന്ന് കാണിക്കുവാനോ വേണ്ടി ഒരു നാടകം ഉണ്ടാക്കി അവതരിപ്പിക്കുക .
 • കയ്യുകൾ എങ്ങനെ നന്നായി കഴുകണം എന്ന് മനസിലാക്കുവാനായി നമ്മളുടെ കുഞ്ഞനുജന്മാരെയും അനിയത്തിമാരെയും സഹായിക്കുക.
 • എത്ര തവണ ആളുകൾ അവരുടെ മുഖങ്ങളെയും, വസ്ത്രങ്ങളെയും അല്ലെങ്കിൽ മറ്റ് വ്യക്‌തികളെയും സ്പർശിക്കുന്നു എന്ന് രേഖപെടുത്തുന്നതിനായി ഒരു കൂട്ടം ആളുകളെ നിരീക്ഷിക്കുക.
 • കീടാണുക്കൾ, കയ്യുകളിൽ നിന്ന് ശരീരത്തിലേക്ക് പടരുന്ന എല്ലാ വഴികളെക്കുറിച്ചും ചിന്തിക്കുക.
 • സ്കൂൾ ടോയ്ലറ്റുകൾ വൃത്തിയുള്ളതാണെന്നു ഉറപ്പു വരുത്തുവാൻ എല്ലാവരും ഒരുമിച്ചു ഒരു പദ്ധതി ഉണ്ടാക്കുക.
 • അരിപ്പ് ഉപയോഗിച്ച് എങ്ങനെ വെള്ളം ശുദ്ധികരിക്കാം എന്ന് പഠിക്കുക.
 • സ്കൂളിന്റെ കോമ്പൗണ്ട് മലിനവിമുക്തവും വൃത്തിയുള്ളതുമായിരിക്കുവാൻ ഒരു പദ്ധതി ഉണ്ടാക്കുക.
 • സ്കൂളിൽ ഒരു സ്വച്ഛത ക്ലബ് ആരംഭിക്കുക.
 • രോഗങ്ങളെക്കുറിച്ചും, അവ പരത്തുന്ന കീടാണുക്കളെക്കുറിച്ചും നമ്മൾക്ക് അറിയാവുന്നത് നമ്മുടെ കുടുംബങ്ങളുമായി പങ്കു വെയ്ക്കുക.
 • വെള്ളം ഒഴിച്ച് വെയ്‌ക്കുന്ന പാത്രങ്ങൾ വൃത്തിയുള്ളതും അടപ്പുള്ളതും ആയിരിക്കണം. കൂടാതെ, പത്രങ്ങളിൽ നിന്ന് വെള്ളം അടുക്കുവാൻ എപ്പോഴും തവി അല്ലെങ്കിൽ കോരിക ഉപയോഗിക്കുക. ഒരിക്കലും കൈയിട്ടോ കുടിക്കുന്ന കപ്പ് ഉപയോഗിച്ചോ വെള്ളം എടുക്കരുത്. കുടത്തിൽ നിന്ന് വെള്ളം എടുക്കേണ്ടതെങ്ങനെ എന്ന് നമ്മളുടെ കുഞ്ഞനുജന്മാരെയും അനിയത്തിമാരെയും കാണിച്ചു കൊടുക്കുക.
 • ഒരു ടിപ്പി ടാപ്പ് (വെള്ളം കുറവുള്ള പ്രദേശങ്ങളിൽ, കുറഞ്ഞ ചിലവിൽ കുറഞ്ഞ സാങ്കേതികവിദ്യ ഉപയോഗിച്ചു, കുറച് വെള്ളത്തിൽ കൈ കഴുകാനുള്ള യന്ത്രം) ഒരുമിച്ചു ഉണ്ടാക്കുക.
 • കുളിക്കുവാൻ ഉപയോഗിക്കുന്ന സോപ്പ് വെയ്ക്കാനുള്ള വാഷ് മിറ്റുകൾ എങ്ങനെ ഉണ്ടാക്കാം?
 • ഒരു പ്ലാസ്റ്റിക് കുപ്പിയും കുറച്ചു പഞ്ചസാര വെള്ളവും അല്ലെങ്കിൽ മലം ഉപയോഗിച്ച് ഒരു ഈച്ച കെണി ഉണ്ടാക്കുക.
 • സൂര്യപ്രകാശം ഉപയോഗിച്ച് വൃത്തിയുള്ള കുടിവെള്ളം വീട്ടിൽ തന്നെ ഉണ്ടാക്കുവാൻ സഹായിക്കുക.
 • മലിന ജലം വൃത്തിയാക്കുവാൻ മണൽ അരിപ്പുകൾ ഉണ്ടാക്കുക.
 • നമ്മുടെ പ്രദേശത്തെ വെള്ളസംഭരണികളുടെ ഒരു ഭൂപടം ഉണ്ടാക്കുകയും അവ കുടിക്കുവാൻ സുരക്ഷിതമാണോ എന്നും തീർച്ചപ്പെടുത്തുക.
 • പാചകത്തിനുപയോഗിക്കുന്ന കലങ്ങളും, നമ്മുടെ പത്രങ്ങളും സൂര്യപ്രകാശത്തിൽ ഉണക്കുവാൻ വേണ്ടി ഒരു പലകത്തട്ടു ഉണ്ടാക്കുക.
 • നമ്മുടെ കയ്യുകൾ കീടാണുവിമുക്തവും, വൃത്തിയുള്ളതുമായി എങ്ങനെ സൂക്ഷിക്കാം എന് ചോദിക്കുക. കൈയുകൾ കഴുകാനായി നമ്മുടെ വീട്ടിൽ സോപ്പ് ഉണ്ടോ? നാട്ടിലെ കടയിൽ ഒരു സോപ്പ് എന്ത് വിലയ്ക്കാണ് കിട്ടുന്നത് ? നമ്മുടെ ശരീരങ്ങളെ എങ്ങനെ വൃത്തിയായി സൂക്ഷിക്കാം ? നമ്മുടെ പല്ലുകൾ എങ്ങനെയാണു തേയ്‌ക്കേണ്ടത് ? കീടാണുക്കൾ എവിടുന്നാണ് വരുന്നത്, അവർ എവിടെയാണ് ജീവിക്കുന്നത്, അവർ എങ്ങനെയാണു പടരുന്നത് ? ഈച്ചകൾ എങ്ങനെയാണു ജീവിക്കുന്നതും, കഴിക്കുന്നതും,പ്രജനിക്കുന്നതും ? ഈച്ച കൾ എങ്ങനെയാണു അവരുടെ കാലുകളിൽ മാലിന്യം കൊണ്ട് നടക്കുന്നത്? നമ്മുടെ ജല സ്രോതസ്സുകൾ എന്തൊക്കെയാണ് ? മലിന ജലത്തെ നമ്മുക്ക് എങ്ങനെ കുടിവെള്ളമാക്കി മാറ്റാം ? പ്ലാസ്റ്റിക് കുപ്പികൾ നമ്മുക്ക് എവിടെ നിന്ന് കിട്ടും ? വെള്ളം അരി ക്കുന്നതിനുള്ള അരിപ്പായി ഏതു തരം തുണി ഉപയോഗിക്കാം? ആഹാരം പാകം ചെയ്യുമ്പോൾ, കുടുംബാംഗങ്ങൾ എന്തൊക്കെ ശുചിത്വ ശീലങ്ങളാണ് പാലിക്കുന്നത് ? വീട്ടിലും, നാട്ടിലും ഏതൊക്കെ സ്ഥലങ്ങളിലാണ് കൂടുതൽ കീടാണുക്കൾ കണ്ടു വരുന്നത്?

ഫ്ലൈ ട്രാപ്, സൂര്യപ്രകാശമുപയോഗിച്ചു വെള്ളം കീടാണുമുക്തതമാക്കുക, മണൽ അരിപ്പു, വാഷ് മിറ്റ്, ടിപ്പി ടാപ്പ് എന്നിവ എങ്ങനെ ഉണ്ടാക്കാം എന്നതിനെക്കുറിച്ചു അറിയുവാൻ ബന്ധപെടുക www.childrenforhealth.org – clare@childrenforhealth.org.

മലയ Home