കുട്ടികൾക്കായുള്ള 100 ആരോഗ്യ സന്ദേശങ്ങൾ 8-14 വയസുള്ള കുട്ടികളെ ഉദ്ദേശിച്ചുള്ള ലളിതവും വിശ്വസനീയവുമായ ആരോഗ്യ വിദ്യാഭ്യാസ സന്ദേശങ്ങളാണ്. ഈ വിധത്തിൽ, ഇതിൽ 10 നും 14 -നും വയസ്സിനിടയിലുള്ള കൗമാരക്കാർ ഉൾപ്പെടുന്നു. പലപ്പോഴും, 10 -നും 14 -നും വയസ്സിനിടയിലുള്ള കൗമാരക്കാരാണ് വീട്ടിലുള്ള ചെറിയ കുഞ്ഞുങ്ങളെ ഗൗനിക്കുന്നതെന്നിരിക്കെ, ഈ കൂട്ടർക്ക് അറിവുണ്ടാകുക എന്നത് വളരെ ഫലപ്രദവും സുപ്രദാനവും ആണെന്ന് ഞങ്ങൾ കരുതുന്നു. കൂടാതെ, ഈ വിധത്തിൽ അവർ അവരുടെ കുടുംബങ്ങളെ സഹായിക്കാൻ വേണ്ടി ചെയ്യുന്ന പ്രവർത്തി അംഗീകരിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യേണ്ടത് പ്രധാനമാണ്.

ഈ പറയുന്ന 10 പ്രധാനപ്പെട്ട ആരോഗ്യ വിഷയങ്ങളിൽ 10 സന്ദശങ്ങൾ വീതം ഉൾപ്പെടുന്ന 100 സന്ദേശങ്ങളാണിവ: മലമ്പനി, വയറിളക്കം, പോഷകാഹാരവ്യവസ്ഥ, ചുമയും ജലദോഷവും, കുടൽവിരകൾ, ജലവും ശുചിത്വവും, പ്രതിരോധകുത്തിവെയ്പ്പ്, എച്ച്‌ഐവിയും എയ്ഡ്സും, അപകടങ്ങളും, മുറിവുകളും ആദ്യഘട്ട ബാല്യകാല വളർച്ചയും. ഈ ലളിതമായ ആരോഗ്യ സന്ദേശങ്ങൾ കുട്ടികൾക്ക് വേണ്ടി, വീടുകളിലും, സ്കൂളുകളിലും, ക്ലബ്ബുകളിലും, ക്ലിനിക്കുകളിലും മാതാപിതാക്കൾക്കും ആരോഗ്യ പ്രബോധകർക്കും ഉപയോഗിക്കാവുന്നതാണ്.

പോഷകാഹാരം എന്ന വിഷയത്തിന്മേലുള്ള 7 സന്ദേശങ്ങൾ ഇതാ

 1. പ്രവർത്തിക്കുവാനും, വളരുവാനും ഉത്സാഹിക്കുവാനും നമ്മെ സഹായിക്കുന്ന ആഹാരമാണ് നല്ല ആഹാരം. അത് നമ്മുടെ ശരീരത്തെ പുഷ്ടിപ്പെടുത്തുന്നു.
 2. വളരെ കുറച്ചു കഴിക്കുമ്പോഴോ, അല്ലെങ്കിൽ പോഷകാംശം കുറഞ്ഞ ആഹാരം (ജങ്ക് ഫുഡ്) കൂടുതൽ കഴിക്കുമ്പോഴോ ആണ് നമ്മുക്ക് പോഷകാഹാരക്കുറവ് ഉണ്ടാകുന്നത്. നല്ല ആഹാരം പര്യാപ്‌തമായ അളവിൽ ഊണ് സമയത്തു പങ്കു വെച്ചു അത് ഒഴിവാക്കാവുന്നതാണ്.
 3. നന്നായി വളരുന്നുവെന്നു ഉറപ്പാക്കാൻ, 2 വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളെ എല്ലാ മാസവും ഒരു അണ്ടർ 5s ക്ലിനിക്കിൽ കൊണ്ട് പോയി ഭാരം നോക്കേണ്ടതാണ്.
 4. കുഞ്ഞുങ്ങൾ മെലിയുന്നുണ്ടെങ്കിലോ, അവരുടെ മുഖങ്ങൾ ചീർത്തു കാണുന്നെങ്കിലോ, നിഷ്ക്രിയരായി കാണപെടുന്നെങ്കിലോ, അവരെ ആരോഗ്യ പ്രവർത്തകരെ കാണിക്കേണ്ടതാണ്.
 5. സുഖമില്ലാതാകുമ്പോൾ, കുഞ്ഞുങ്ങൾക്ക് വിശപ്പ് നഷ്ടപ്പെട്ടേക്കാം. അവർക്കു ധാരാളം കുടിക്കാൻ കൊടുക്കുക, കൂടാതെ സൂപ്പും. സുഖമായി തുടങ്ങുമ്പോൾ, സാധാരണയിലും കൂടുതൽ ആഹാരവും കൊടുക്കുക.
 6. ജനനം മുതൽ ആറ് മാസം വരെ ഒരു കുഞ്ഞിന് കുടിക്കാനും കഴിക്കാനും വേണുന്ന ഒരേ ഒരു ആഹാരം മുലപ്പാലാണ്. അതിൽ ഉത്സാഹമുണ്ട്, വളർച്ചയുണ്ട്, ഓജസ്സുമുണ്ട്.
 7. 6 മാസം കഴിയുമ്പോൾ, കുഞ്ഞുങ്ങൾക്ക് മുലപ്പാലിന് പുറമെ , 3 – 4 തവണ വീട്ടിലുണ്ടാക്കിയ ആഹാരം ഇടിച്ചുകലക്കിയതും, ഓരോ പ്രധാന ഭക്ഷണത്തിനിടയിലും ഒരു ലഖുഭക്ഷണവും ആവശ്യമാണ്.
 8. ഓരോ ആഴ്ചയിലും വ്യത്യസ്ത നിറങ്ങളിൽ സ്വാഭാവിക ആഹാരങ്ങൾ കഴിക്കുന്നത് ആരോഗ്യകരമായ സമതുലിതമായ ഭക്ഷണം കഴിക്കാനുള്ള മികച്ച മാർഗ്ഗമാണ്.
 9. ചുവപ്പും, മഞ്ഞയും പച്ചയും നിറത്തിലുള്ള പഴങ്ങളിലും പച്ചക്കറികളിലും നിറയെ സൂക്ഷമപോഷകങ്ങളാണ്. കാണാൻ വളരെ ചെറുതാണെങ്കിലും, ഇവ നമ്മുടെ ശരീരങ്ങളെ പുഷ്ടിപ്പെടുത്തുന്നു.
 10. കഴിക്കുവാനും പാകം ചെയ്യുവാനുമുള്ള ആഹാരം കഴുകി ഉപയോഗിക്കുന്നതിലൂടെ അസുഖങ്ങളും കഷ്ടങ്ങളും ഒഴിവാക്കാം. വേവിച്ച ഭക്ഷണം വേഗം ഉപയോഗിക്കുകയോ ശരിയായ രീതിയിൽ സൂക്ഷിക്കുകയോ ചെയ്യുക.

ഈ ആരോഗ്യ സന്ദേശങ്ങൾ വിദഗ്ധ ആരോഗ്യ പ്രബോധകരാലും വൈദ്യശാസ്ത്ര വിദഗ്ധരാലും അവലോകനം ചെയ്യപ്പെട്ടവയും ORBയുടെ ആരോഗ്യ വെബ്സൈറ്റിൽ ലഭ്യവു മാണ്: www.health-orb.org.

ഈ വിഷയത്തെ കുറിച്ച് കൂടുതൽ അറിയുവാനും, മറ്റുള്ളവരുമായി പങ്ക് വെയ്ക്കുവാനുംവേണ്ടി കുട്ടികൾക്ക് ചെയ്യാവുന്ന പ്രവർത്തനങ്ങൾക്കു ഇതാ ചില ആശയങ്ങൾ.

പോഷണം: കുഞ്ഞുങ്ങൾക്ക് എന്ത് ചെയ്യുവാൻ കഴിയും?

 • നമ്മുടെ തന്നെ ഭാഷയിൽ, നമ്മുടെ തന്നെ വാക്കുകൾ ഉപയോഗിച്ച് പോഷണത്തെ കുറിച്ചുള്ള സന്ദേശങ്ങൾ തയ്യാറാക്കുക.
 • ഒരിക്കലും മറക്കാതിരിക്കുവാൻ സന്ദേശങ്ങൾ ഹൃദ്യസ്ഥമാക്കുക!
 • മറ്റ് കുട്ടികളുമായും നമ്മുടെ കുടുംബങ്ങളുമായും സന്ദേശങ്ങൾ പങ്കിടുക.
 • ഒരു വളർച്ച ചാർട്ട് കണ്ടുപിടിച്ചു നിരീക്ഷിക്കുകയും, ഓരോ രേഖയും എന്താണ് സൂചിപ്പിക്കുന്നതെന്ന് മറ്റു കുട്ടികളുടെയൊപ്പവും, ഒരു മുതിർന്ന വ്യക്തിയുടെ സഹായത്തോടെ മനസിലാക്കുക. ഇതിനെ ചിലപ്പോൾ വിളിക്കുന്നത് ആരോഗ്യത്തിലേക്കുള്ള വഴി ചാർട്ട് എന്നാണ്നി. ഇത് ങ്ങളുടെ ഹെൽത്ത് ക്ലിനിക്കിൽ കാണാം.
 • ഒരു ആരോഗ്യ കേന്ദ്രത്തിൽ പോയി, ശിശുക്കളുടെ ഭാരം നോക്കുന്നതും, അവരുടെ ഭാരം വളർച്ച ചാർട്ടിൽ രേഖപെടുത്തുന്നതും നിരീക്ഷിക്കുക.
 • ആരോഗ്യ കേന്ദ്രത്തിൽ ശിശുക്കളുടെയും കുഞ്ഞുങ്ങളുടെയും ഭാരം നോക്കുന്നതും, മറ്റു അളവുകൾ എടുക്കുന്നതും നിരീക്ഷിക്കുക.
 • അവരുടെ അറിവിൽ പോഷകാഹാരകുറവുള്ളതോ, ഉണ്ടാകാൻ സാധ്യതയുള്ളതോ ആയ കുട്ടികളുണ്ടോ എന്നും അത്തരക്കാരെ സഹായിക്കാൻ എന്ത് ചെയ്യാൻ കഴിയുമെന്നും ചർച്ച ചെയ്യുക.
 • എന്റ്റെ കുടുംബം എല്ലാ ദിവസവും/ആഴ്ചയും എന്താണ് കഴിക്കുന്നതിനു രേഖപ്പെടുത്തുക? എല്ലാ ആഴ്ചയും പ്രകൃത്യാ ഉളള എത്ര നിറങ്ങൾ നമ്മൾ ഭക്ഷിക്കാറുണ്ട്? നമ്മുടെ കുടുംബത്തിലുള്ള എല്ലാവർക്കും വളരാനും, ഉത്സാഹിക്കാനും, പ്രവർത്തിക്കുവാനുമാവശ്യമുള്ള ആഹാരം കിട്ടാറുണ്ടോ? നമുക്ക് എങ്ങനെ അറിയാം? വളരെ പ്രായമുള്ളവരിലോ , തീരെ പ്രായം കുറഞ്ഞവരിലോ ആരെങ്കിലും എത്ര മാത്രം കുറവ് ആഹാരമാണ് കഴിക്കുന്നതെന്നു ശ്രദ്ധിക്കേണ്ടതുണ്ടോ?
 • ആഹാരത്തെ കാരണം ആളുകൾക്ക് അസുഖം ബാധിച്ച കഥകളെ കുറിച്ച് തിരക്കുകയും കേൾക്കുകയും ചെയ്യുക.
 • ഒരു കുട്ടിയ്ക്ക് പോഷകാഹാരക്കുറവുണ്ടോ എന്ന് എങ്ങനെ മനസിലാക്കാം എന്നത് അച്ഛനമ്മമാരിൽനിന്നോ, ആരോഗ്യപ്രവർത്തകരിൽനിന്നോ, മറ്റുള്ളവരിൽനിന്നോ ചോദിച്ചറിയുക.
 • ശിശുക്കൾക്കും കുട്ടികൾക്കും മോശമായ ഭക്ഷണസാധനങ്ങൾ കാണിക്കുന്ന ഒരു ചിത്ര ചാർട്ട് വരയ്ക്കുക, എന്തുകൊണ്ടാണ് അത് മോശം എന്നത് ഓരോ ഭക്ഷണത്തിന്റേയും അടുത്തായി എഴുതുക.
 • ആറുമാസത്തിനുശേഷം അമ്മമാർ അവരുടെ കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന ആദ്യത്തെ ഭക്ഷണങ്ങൾ എന്താണെന്നു കണ്ടുപിടിക്കുക. എത്ര തവണയാണ് അവർ കുഞ്ഞുങ്ങൾക്ക് ആഹാരം കൊടുക്കുന്നത്? ഉത്തരങ്ങൾ രേഖപ്പെടുത്തി, സുഹൃത്തുക്കളോടൊപ്പം ചേർന്ന് അത് ഒരു ചാർട്ടാക്കി,ഫലങ്ങൾ കാണിക്കാവുന്നതാണ്.
 • ഒരു പ്രദേശത്തെ ആളുകൾക്ക് വിറ്റാമിൻ സമ്പുഷ്ടമായ എതോകെ ആഹാരങ്ങളാണ് ലഭ്യമെന്നും, ഇത്തരം ആഹാരങ്ങൾ എങ്ങനെയാണ് പാകംചെയ്യുന്നതെന്നും (കടകളിലും/അല്ലെങ്കിൽ വീടുകളിലും) കണ്ടു പിടിക്കുക.
 • ആഹാരം എങ്ങനെയാണു പാകംചെയ്യുന്നതെന്നും, പത്രങ്ങൾ എങ്ങനെയാണു കഴുകുന്നതും, ഉണക്കുന്നതും എന്നും ആഹാരം തയ്യാറാക്കുന്ന വ്യക്തി കൈ കഴുകുമ്പോൾ, ശരിയായ രീതിയിലാണോ കഴുകുന്നതെന്നും നിരീക്ഷിക്കുക.
 • ഒരാഴ്ചയിലെ ഓരോ ദിവസവും നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ചു എഴുതുകയും/അല്ലെങ്കിൽ വരക്കുകയും ചെയ്യുക. എല്ലാ ആഹാരങ്ങളുടെയും ചിത്രങ്ങൾക്ക് നമ്മൾക്ക് നിറം കൊടുക്കുകയോ നിറത്തിന്റെ പേര് ചീട്ടുകളിൽ എഴുതുകയോ ചെയ്യാം.
 • ആറുമാസത്തിനുശേഷം അമ്മമാർ അവരുടെ കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന ആദ്യത്തെ ഭക്ഷണങ്ങൾ എന്താണെന്നു കണ്ടുപിടിക്കുകകയും, ഉത്തരങ്ങൾ രേഖപ്പെടുത്തി, അവ പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെ ചാർട്ടുകളാക്കി ഫലങ്ങൾ കാണിക്കുകയും ചെയ്യാം.
 • ശിശുക്കൾക്കും കുട്ടികൾക്കും നല്ലതും മോശവുമായ ഭക്ഷണസാധനങ്ങൾ ഏതെന്നും, എന്തുകൊണ്ടാണ് അവ നല്ലതും മോശവും ആകുന്നതെന്നും അറിയുക. നമ്മൾക്ക് ഈ ആഹാരത്തിന്റ്റെ ചിത്രങ്ങൾ വരക്കുകയും ഒരു ചിത്ര ചാർട്ട് ഉണ്ടാക്കി ഫലങ്ങൾ കാണിക്കുകയും ചെയ്യാം.
 • ഒരു ശിശു നന്നായി വളരുന്നുണ്ടോ എന്ന് മനസ്സിലാക്കുവാൻ ഒരു വളർച്ച ചാർട്ട് എങ്ങനെ സഹായിക്കുന്നുവെന്നു ചോദിക്കുക. ഏതൊക്കെ രീതികൾ ഉപയോഗിച്ചാണ് ആഹാരം ഉണക്കുന്നതും , കുപ്പികളിലാക്കുന്നതും, ശുദ്ധമായി സൂക്ഷിക്കുന്നതും? പ്രകൃത്യാ ഉള്ള വർണാഭമായ ആഹാരങ്ങൾ കഴിക്കേണ്ടതിന്റ്റെ പ്രാധാന്യം എന്താണ്? അസുഖബാധിതരായിരിക്കുമ്പോഴും, അതിനു ശേഷവും കഴിക്കുവാൻ അനുയോജ്യമായ ആഹാരങ്ങൾ ഏതൊക്കെയാണ്?
 • ആരോഗ്യ പ്രവർത്തകരിൽ നിന്ന് മുലയൂട്ടലിനെക്കുറിച്ചും , അത് ഒരു ഉതകൃഷ്ട്ട തീരുമാനമാകുന്നതിന്റ്റെ കരണങ്ങളെക്കുറിച്ചും മനസ്സിലാക്കുക.
 • അസുഖബാധിതനായ ഒരു കുട്ടിക്ക് ആവശ്യത്തിനുള്ള ആഹാരവും വെള്ളവും കിട്ടുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുവാൻ നമ്മൾ എന്താണ് ചെയ്യേണ്ടതെന്ന് ചോദിക്കുക.
 • നമ്മുടെ പ്രദേശത്തെ, നമ്മുടെ സുഹൃത്തുക്കളുടെ ഇടയിൽ മുലയൂട്ടുന്ന അമ്മമാരാരൊക്കെയെന്നും, അവർ എന്തിനാണ് മുലയൂട്ടുന്നതെന്നും മനസിലാക്കുക. ഒരു കുഞ്ഞ് വളരുന്നതിനനുസരിച്ചു മുലപാൽ എങ്ങനെ മാറുന്നു എന്ന് ചോദിക്കുക. ഒരു കുഞ്ഞിൻറ്റെ ആരോഗ്യത്തിന് കുപ്പികൾ എങ്ങനെയാണു അപകടകാരികൾ ആകുന്നത്?
 • ആഹാരം കേടായോ എന്നും അത് ഭഷ്യയോഗ്യമല്ലെന്നും എങ്ങനെ മനസിലാക്കാം എന്നത് കുട്ടികൾക്ക് മുതിർന്ന സഹോദരങ്ങളോടോ മറ്റുള്ളവരോടോ ചോദിക്കാം.

കൂടുതൽ അറിയുവാൻ ബന്ധപെടുക: www.childrenforhealth.org – clare@childrenforhealth.org.

മലയ Home