കുട്ടികൾക്കായുള്ള 100 ആരോഗ്യ സന്ദേശങ്ങൾ 8-14 വയസുള്ള കുട്ടികളെ ഉദ്ദേശിച്ചുള്ള ലളിതവും വിശ്വസനീയവുമായ ആരോഗ്യ വിദ്യാഭ്യാസ സന്ദേശങ്ങളാണ്. ഈ വിധത്തിൽ, ഇതിൽ 10 നും 14 -നും വയസ്സിനിടയിലുള്ള കൗമാരക്കാർ ഉൾപ്പെടുന്നു. പലപ്പോഴും, 10 -നും 14 -നും വയസ്സിനിടയിലുള്ള കൗമാരക്കാരാണ് വീട്ടിലുള്ള ചെറിയ കുഞ്ഞുങ്ങളെ ഗൗനിക്കുന്നതെന്നിരിക്കെ, ഈ കൂട്ടർക്ക് അറിവുണ്ടാകുക എന്നത് വളരെ ഫലപ്രദവും സുപ്രദാനവും ആണെന്ന് ഞങ്ങൾ കരുതുന്നു. കൂടാതെ, ഈ വിധത്തിൽ അവർ അവരുടെ കുടുംബങ്ങളെ സഹായിക്കാൻ വേണ്ടി ചെയ്യുന്ന പ്രവർത്തി അംഗീകരിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യേണ്ടത് പ്രധാനമാണ്.

ഈ പറയുന്ന 10 പ്രധാനപ്പെട്ട ആരോഗ്യ വിഷയങ്ങളിൽ 10 സന്ദശങ്ങൾ വീതം ഉൾപ്പെടുന്ന 100 സന്ദേശങ്ങളാണിവ: മലമ്പനി, വയറിളക്കം, പോഷകാഹാരവ്യവസ്ഥ, ചുമയും ജലദോഷവും, കുടൽവിരകൾ, ജലവും ശുചിത്വവും, പ്രതിരോധകുത്തിവെയ്പ്പ്, എച്ച്‌ഐവിയും എയ്ഡ്സും, അപകടങ്ങളും, മുറിവുകളും ആദ്യഘട്ട ബാല്യകാല വളർച്ചയും. ഈ ലളിതമായ ആരോഗ്യ സന്ദേശങ്ങൾ കുട്ടികൾക്ക് വേണ്ടി, വീടുകളിലും, സ്കൂളുകളിലും, ക്ലബ്ബുകളിലും, ക്ലിനിക്കുകളിലും മാതാപിതാക്കൾക്കും ആരോഗ്യ പ്രബോധകർക്കും ഉപയോഗിക്കാവുന്നതാണ്.

കുടൽവിരകൾ എന്ന എട്ടാം വിഷയത്തിന്മേലുള്ള 10 സന്ദേശങ്ങൾ ഇതാ.

 1. നമ്മൾ കഴിക്കുന്ന ആഹാരം ശരീരം ഉപയോഗിക്കുന്നത് കുടൽ എന്ന അവയവത്തിൽ വെച്ചാണ്. ലക്ഷോപലക്ഷം കുഞ്ഞുങ്ങളുടെ കുടലുകളിൽ വിരകൾ താമസിക്കുന്നുണ്ട്.
 2. വേരുകൾ, വൈറ്റ്വോർ, ഹുക്ക് വിരകൾ , ബിൽഹാഴ്സ്യ (ട്രിസ്റ്റോസോമയാസിസ്) എന്നിവയെല്ലാം വ്യത്യസ്ത ശരീരത്തിന്റെ വിവിധ ജീവികളാണ് ജീവിക്കുന്നത്. വേറെ ചിലരും ഉണ്ട്!
 3. വിരകൾ കാരണം നമ്മൾക്ക് സുഖമില്ലായ്മയും ക്ഷീണവും അനുഭവപ്പെടാൻ സാധ്യതയുണ്ട്. വയറുവേദന, പനി, ചുമ, സുഖമില്ലായ്മ എന്നിവയ്‌ക്കു അവ കാരണമാകാറുണ്ട്.
 4. വിരകൾ നമ്മുടെ ശരീരത്തിനുള്ളിലായതുകൊണ്ടു, അവയുണ്ടെന്ന കാര്യം നമ്മൾ അറിഞ്ഞു എന്ന് വരില്ല, പക്ഷെ ചില നേരങ്ങളിൽ അവയെ മലത്തിൽ കാണാൻ കാണാൻ കഴിയും.
 5. വിരകളും അവയുടെ മുട്ടകളും വിവിധ രീതികളിലാണ് നമ്മുടെ ശരീരങ്ങളിൽ പ്രവേശിക്കുന്നത്. ചിലതു ആഹാരത്തിലൂടെയും ദുഷിത വെള്ളത്തിലൂടെയും കയറി പറ്റും. മറ്റുള്ളവ നഗ്ന പാദങ്ങളിലൂടെ കയറും.
 6. വിരയിലാക്കാനുള്ള ഗുളികകളിലൂടെ വിരകളെ ഇല്ലാതാക്കുന്നത് വളരെ എളുപ്പവും വില കുറഞ്ഞതുമായ വഴിയാണ്. എല്ലാ 6 മുതൽ 12 മാസങ്ങൾക്കിടയിലോ, ചില വിരകളുടെ കാര്യത്തിൽ അതിൽ കൂടുതലോ തവണകളിലോ, ആരോഗ്യ പ്രവർത്തകർ ഇതു നൽകുന്നു.
 7. മൂത്രത്തിലും മലത്തിലുമാണ് വിരകളുടെ മുട്ടകൾ താമസിക്കുന്നത്. മലമൂത്ര വിസർജ്ജനത്തിന്നു ഒന്നുകിൽ കക്കൂസുകൾ ഉപയോഗിക്കുക അല്ലെങ്കിൽ അവ സുരക്ഷിതമായി നീക്കം ചെയ്യുക. വിരകളുടെ മുട്ടകൾ നിങ്ങളുടെ കയ്യുകളിൽ കയറാതിരിക്കുവാൻ, മലമൂത്ര വിസർജ്ജനത്തിനു ശേഷവും, മറ്റുള്ളവരെ മലമൂത്ര വിസര്ജ്ജനത്തിനു സഹായിച്ചതിന് ശേഷവും, നിങ്ങളുടെ കയ്യുകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.
 8. വിരകൾ നിങ്ങളുടെ ശരീരങ്ങളിൽ കയറുന്നതു തടയുവാൻ, മലമൂത്ര വിസർജ്ജനത്തിനു ശേഷവും , ആഹാരം പാകം ചെയ്യുന്നതിനും, കഴിക്കുന്നതിനും, കുടിക്കുന്നതിനും മുൻപും സോപ്പ് ഉപയോഗിച്ച് കയ്യുകൾ കഴുകുകയും, പച്ചക്കറികളും പഴങ്ങളും കഴുകയുകയും, ചെരുപ്പുവുകൾ ധരിക്കുകയും ചെയ്യുക.
 9. ചില വിരകൾ മണ്ണിൽ താമസിക്കുന്നു. അതിനാൽ മണ്ണിൽ തൊട്ടതിന് ശേഷം എപ്പോഴും കയ്യുകൾ കഴുകുക.
 10. കഴിക്കുവാനുള്ള പച്ചക്കറികളും പഴങ്ങളും നനക്കുമ്പോൾ, മനുഷ്യന്റ്റെ മലമൂത്ര വിസർജ്ജന അവശിഷ്ടങ്ങൾ ഇല്ലാത്ത വെള്ളം ഉപയോഗിക്കുക.

ഈ ആരോഗ്യ സന്ദേശങ്ങൾ വിദഗ്ധ ആരോഗ്യ പ്രബോധകരാലും വൈദ്യശാസ്ത്ര വിദഗ്ധരാലും അവലോകനം ചെയ്യപ്പെട്ടവയും ORBയുടെ ആരോഗ്യ വെബ്സൈറ്റിൽ ലഭ്യവു മാണ്: www.health-orb.org.

ഈ വിഷയത്തെ കുറിച്ച് കൂടുതൽ അറിയുവാനും, മറ്റുള്ളവരുമായി പങ്ക് വെയ്ക്കുവാനുംവേണ്ടി കുട്ടികൾക്ക് ചെയ്യാവുന്ന പ്രവർത്തനങ്ങൾക്കു ഇതാ ചില ആശയങ്ങൾ.

കുടലിനുള്ളിലെ വിരകൾ : കുട്ടികൾക്ക് എന്തു ചെയ്യാനാകും?

 • നമ്മുടെ സ്വന്തം ഭാഷയിൽ, സ്വന്തം വാക്കുകൾ ഉപയോഗിച്ച്, കുടൽ വിരകളെ കുറിച്ച് സന്ദേശങ്ങൾ ഉണ്ടാക്കുക!
 • ഒരിക്കലും മറക്കാതിരിക്കുവാൻ സന്ദേശങ്ങൾ ഹൃദ്യസ്ഥമാക്കുക!
 • മറ്റ് കുട്ടികളുമായും നമ്മുടെ കുടുംബങ്ങളുമായും സന്ദേശങ്ങൾ പങ്കിടുക.
 • ‘പാദങ്ങൾ ഉപയോഗിച്ച് സമ്മതിദാനം രേഖപ്പെടുത്തുക’ പ്രയോഗിച്ചു പ്രശ്‍നോത്തരി പൂരിപ്പിക്കുകയും, വിരകളെക്കുറിച്ചു നിങ്ങൾക്ക് എത്ര മാത്രം അറിയാം എന്ന് കണ്ടു പിടിക്കുക.
 • കയ്യുകൾ കഴുകുക വഴിയും, ചെരുപ്പുകൾ ധരിക്കുവാൻ ഓർക്കുക വഴിയും വിരകളുടെ സംക്രമം എങ്ങനെ തടയാം എന്നത് മനസ്സിലാക്കുവാൻ വിരകളെക്കുറിച്ചുള്ള ഒരു കഥ കേൾക്കുക.
 • നമ്മുടെ സ്കൂളുകളിൽ ഭക്ഷണം എങ്ങനെ തയ്യാറാക്കപെടുന്നു എന്നും നമ്മുടെ പാചകക്കാരൻ ഭക്ഷണത്തെ എങ്ങനെ വിരകളിൽ നിന്നും സുരക്ഷിതമായി സൂക്ഷിക്കുന്നു എന്നും കണ്ടു പിടിക്കുക.
 • മലത്തിൽ നിന്ന് മണ്ണിലേക്കും വെള്ളത്തിലേക്കും വിരകളുടെ മുട്ടകൾ പടരുന്നത് ഒഴിവാക്കുവാൻ, എപ്പോഴും കക്കൂസോ മൂത്രപ്പുരയോ ഉപയോഗിക്കുക.
 • നമ്മുടെ കയ്യുകൾ വൃത്തിയായി കഴുകുന്നതിനായി സോപ്പും വെള്ളവും വൃത്തിയുള്ള വസ്ത്രങ്ങളും ആവശ്യമാണ്.
 • നമ്മുടെ കുടുംബാംഗങ്ങൾക്ക് വിരകളെക്കുറിച്ഛ് എന്ത് അറിയാമെന്ന് പരിശോധിക്കാൻ ഒരു സർവ്വേ നടത്തുക.
 • ദുഷ്ടരായ വിരകളെക്കുറിച്ചും, കുടുംബത്തിന്റ്റെ ആഹാരം അവ മോഷ്ട്ടിക്കുന്നത് കുട്ടികൾ എങ്ങനെ തടഞ്ഞു എന്നതിനെക്കുറിച്ചും ഒരു നാടകം തയ്യാറാക്കുക.
 • കഴിക്കുന്നതിനു മുൻപ് പച്ച കറികൾ കഴുകികൊണ്ടും, ഇറച്ചി നന്നായി വേവിച്ചു കൊണ്ടും, ആഹാരത്തെ വിരകളിൽ നിന്ന് എങ്ങനെ മുക്‌തമാക്കാം എന്നത് കാണിക്കുവാനായി ചിത്രങ്ങൾ ഉണ്ടാക്കുക.
 • കുളിക്കുവാൻ ഉപയോഗിക്കുന്ന സോപ്പ് വെയ്ക്കാനുള്ള വാഷ് മിറ്റുകൾ എങ്ങനെ ഉണ്ടാക്കാം?
 • വിരകൾ പടരുന്നത് എങ്ങനെ തടയാം എന്നതിനെക്കുറിച്ചോ, എപ്പോഴാണ്/എങ്ങനെയാണ് കൈ കഴുകേണ്ടതെന്നു നമ്മെ ഓർമിപ്പിക്കുവാൻ, കൈ കഴുകുന്നതിനെക്കുറിച്ചോ ഒരു പാട്ട് ഉണ്ടാക്കുക.
 • പാകം ചെയ്യുന്നതിന് മുൻപും കഴിക്കുന്നതിന് മുൻപും പച്ചക്കറികളും, പഴങ്ങളും കഴുകുന്നതിനെക്കുറിച്ഛ് നമ്മെ ഓർമിപ്പിക്കുവാൻ ഒരു പോസ്റ്റർ ഉണ്ടാക്കുക.
 • കയ്യുകൾ കഴുകുക വഴിയും, ചെരുപ്പുകൾ ധരിക്കുവാൻ ഓർക്കുക വഴിയും വിരകളുടെ സംക്രമം എങ്ങനെ തടയാം എന്നത് മനസ്സിലാക്കുവാൻ വിരകളെക്കുറിച്ചുള്ള ഒരു കഥ കേൾക്കുക.
 • സൃഷ്ടിക്കുകയും കളിക്കുകയും ചെയ്യുക പദങ്ങൾ പൂരിപ്പിക്കുക ഏന്ന കളി കൃമികളെക്കുറിച്ചുള്ള നമ്മുടെ അറിവ് പരിശോധിക്കുവാൻ അല്ലെങ്കിൽ സൃഷ്‌ടിക്കുക എപ്പോഴാണ് കൈ കഴുകേണ്ടതെന്ന് എന്ന് അറിയാൻ ഒരു ച്യോദ്യാവലിഉണ്ടാക്കുക മുൻപ് എന്തെങ്കിലും കൈകൊണ്ട് ചെയ്യുമ്പോൾ നമ്മുടെ കൈ കഴുകണം ശേഷം എന്തെങ്കിലും ചെയ്യുന്നുണ്ട്. സഹായത്തിന് ചുവടെയുള്ള ചോദ്യങ്ങൾ ഉപയോഗിക്കുക.
 • നമ്മള്‍ കഴിക്കുന്ന ആഹാരം നമ്മുടെ ശരീരങ്ങള്‍ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് ചോദിക്കുക. നമ്മുടെ വന്‍കുടലിന്റ്റെ നീളമെത്രയാണ്? വിരകള്‍ എങ്ങനെയാണ് നമ്മുടെ ആഹാരം എടുക്കുന്നത്? ഒരു നാടവിരയ്ക്ക് എത്ര നീളം വരെ വളരാനാകും? നിങ്ങള്‍ക്ക് എത്ര തരം വിരകളെക്കുറിച്ച് അറിയാം? നിങ്ങളുടെ പ്രദേശത്ത് സാധാരണയായി കണ്ടുവരുന്ന വിരകള്‍ ഏതൊക്കെയാണ്? നിങ്ങള്‍ക്ക് വിരശല്യം ഉണ്ട് എന്നതിന്റ്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്? വിരയിളക്കാനുള്ള മരുന്ന്‍ എവിടെയാണ് നിങ്ങള്‍ക്ക് ലഭിക്കുക? അത് ആരാണ് കഴികേണ്ടത്? ഒരു ദിവസം ഒരു വിരയ്ക്ക് എത്ര മുട്ടകള്‍ ഇടാന്‍ കഴിയും? വിരകള്‍ക്ക് നമ്മുടെ ശരീങ്ങളില്‍നിന്നു ആഹാരത്തിന് പുറമേ വിറ്റമിന്‍ എയും എടുക്കുവാന്‍ കഴിയും – നമ്മുക്ക് വിറ്റമിന്‍ എയുടെ ആവശ്യം എന്താണെന്നു കണ്ടുപിടിക്കാമോ? വിരകളുടെ കുഞ്ഞുങ്ങളെ കോശകൃമികള്‍ എന്നാണ് വിളിക്കുന്നത്‌. ഏത് കോശകൃമികളാണ് ചര്‍മത്തിലൂടെ നമ്മുടെ ശരീരങ്ങളില്‍ കയറി പറ്റുന്നത്? കക്കൂസോ മൂത്രപ്പുരയോ ഉപയോഗിക്കുക വഴിയും നമ്മുടെ മലം സുരക്ഷിതമായി നീക്കം ചെയ്യുക വഴിയും വിരകള്‍ പടരുന്നത്‌ എങ്ങനെ തടയാം? നമ്മുടെ സ്കൂളിൽ വിരയിളക്കൽ ദിവസങ്ങളുണ്ടോ? അവ എന്നാണ്? എന്ത് കൊണ്ടാണ് എല്ലാവർക്കും ഒരേ ദിവസം വിരയിളക്കൽ ഗുളികകൾ കിട്ടുന്നത്? ഈ ലോകത്തിൽ എത്ര കുട്ടികൾക്ക് വിരശല്യമുണ്ട്? വിരകളുടെ സംക്രമം നാം തടയണം, എന്നതിന് ഇത്ര മാത്രം പ്രാധാന്യം കല്പിക്കപെടുന്നത് എന്ത് കൊണ്ടാണ് ? നമ്മുടെ ദഹനസംവിധാനത്തെക്കുറിച്ച് – അത് എങ്ങനെ പ്രവർത്തിക്കുന്നു, അതിൻറ്റെ പ്രവർത്തനം സ്തംഭിപ്പിക്കുന്നതിൽ വിരകളുടെ പങ്ക് എന്താണ്? ഒരു വിരയുടെ മുട്ട എത്ര ചെറുതാണ്? നിങ്ങൾക്കു അറിയാവുന്ന ഏറ്റവും ചെറിയ വസ്തു ഏതാണ്? വെള്ളം ശുദ്ധമാണോ അശുദ്ധമാണോ എന്ന് നമ്മൾക്ക് എങ്ങനെ പറയാൻ കഴിയും? ചെടികൾക്കു വളരാൻ ആവശ്യമുള്ളത് എന്താണ്? ചെടികൾക്കു സുരക്ഷിതമായി നൽകുവാൻ കഴിയുന്ന വളം നമ്മൾക്ക് എങ്ങനെ ഉണ്ടാക്കാം?

ഈ പറയുന്നവ ഉണ്ടാക്കുവാനുള്ള കൂടുതൽ വിവരങ്ങൾക്കായി ടിപ്പി ടാപ്പ് അല്ലെങ്കിൽ ഒരു കൈ കഴുകൽ കേന്ദ്രം അല്ലെങ്കിൽ ഒരു പദം പൂരിപ്പിക്കൽ കളി , ദയവായി ബന്ധപെടുക www.childrenforhealth.org – clare@childrenforhealth.org.

മലയ Home