കുട്ടികൾക്കായുള്ള 100 ആരോഗ്യ സന്ദേശങ്ങൾ 8-14 വയസുള്ള കുട്ടികളെ ഉദ്ദേശിച്ചുള്ള ലളിതവും വിശ്വസനീയവുമായ ആരോഗ്യ വിദ്യാഭ്യാസ സന്ദേശങ്ങളാണ്. ഈ വിധത്തിൽ, ഇതിൽ 10 നും 14 -നും വയസ്സിനിടയിലുള്ള കൗമാരക്കാർ ഉൾപ്പെടുന്നു. പലപ്പോഴും, 10 -നും 14 -നും വയസ്സിനിടയിലുള്ള കൗമാരക്കാരാണ് വീട്ടിലുള്ള ചെറിയ കുഞ്ഞുങ്ങളെ ഗൗനിക്കുന്നതെന്നിരിക്കെ, ഈ കൂട്ടർക്ക് അറിവുണ്ടാകുക എന്നത് വളരെ ഫലപ്രദവും സുപ്രദാനവും ആണെന്ന് ഞങ്ങൾ കരുതുന്നു. കൂടാതെ, ഈ വിധത്തിൽ അവർ അവരുടെ കുടുംബങ്ങളെ സഹായിക്കാൻ വേണ്ടി ചെയ്യുന്ന പ്രവർത്തി അംഗീകരിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യേണ്ടത് പ്രധാനമാണ്.

ഈ പറയുന്ന 10 പ്രധാനപ്പെട്ട ആരോഗ്യ വിഷയങ്ങളിൽ 10 സന്ദശങ്ങൾ വീതം ഉൾപ്പെടുന്ന 100 സന്ദേശങ്ങളാണിവ: മലമ്പനി, വയറിളക്കം, പോഷകാഹാരവ്യവസ്ഥ, ചുമയും ജലദോഷവും, കുടൽവിരകൾ, ജലവും ശുചിത്വവും, പ്രതിരോധകുത്തിവെയ്പ്പ്, എച്ച്‌ഐവിയും എയ്ഡ്സും, അപകടങ്ങളും, മുറിവുകളും ആദ്യഘട്ട ബാല്യകാല വളർച്ചയും. ഈ ലളിതമായ ആരോഗ്യ സന്ദേശങ്ങൾ കുട്ടികൾക്ക് വേണ്ടി, വീടുകളിലും, സ്കൂളുകളിലും, ക്ലബ്ബുകളിലും, ക്ലിനിക്കുകളിലും മാതാപിതാക്കൾക്കും ആരോഗ്യ പ്രബോധകർക്കും ഉപയോഗിക്കാവുന്നതാണ്.

ഇതാ 10 സന്ദേശങ്ങൾ വിഷയം 9 നെ കുറിച്ച്: അപകടങ്ങളും മുറിവുകളും തടയുന്നതിനെക്കുറിച്ഛ്

 1. പാചകം ചെയ്യപെടുന്ന ഇടങ്ങൾ കുട്ടികൾക്ക് അപകടകരമാണ്. തീയിൽ നിന്നും മൂർച്ഛയുള്ളതും ഭാരമുള്ളതുമായ സാധനങ്ങളിൽ നിന്നും കുട്ടികളെ അകറ്റി നിർത്തുക.
 2. തീ യിൽ നിന്നുണ്ടാകുന്ന പുക കുട്ടികൾ ശ്വസിക്കുന്നത് ഒഴിവാക്കപ്പെടേണ്ടതാണ്. അത് അസുഖങ്ങളും ചുമയും ഉണ്ടാക്കുന്നു.
 3. വിഷകരമായ എന്തും കുട്ടികൾക്ക് അപ്രാപ്യമായ തരത്തിൽ വെയ്ക്കുക. ലഖുപാനീങ്ങളുടെ ഒഴിഞ കുപ്പികളിൽ വിഷങ്ങൾ ഇടാതിരിക്കുക.
 4. ഒരു കുട്ടിക്ക് പൊള്ളലേറ്റാല്‍, വേദന കുറയുന്നതുവരെ പോള്ളലിന്മേല്‍ തണുത്ത വെള്ളം ഒഴിക്കുക (10 മിനിട്ടോ അതില്‍ കൂടുതലോ).
 5. വാഹനങ്ങളും സൈക്കിളുകളും എല്ലാ ദിവസവും കുട്ടികളെ കൊല്ലുകയും മുറിപെടുതുകയും ചെയ്യുന്നു. എല്ലാ വാഹനങ്ങളെകുറിച്ചും അറിവുണ്ടാകുകയും എങ്ങനെ സുരക്ഷിതമായിരിക്കാം എന്ന് മറ്റുള്ളവരെ കാണിച്ചു കൊടുക്കുകയും ചെയ്യുക.
 6. കത്തികള്‍, ഗ്ലാസ്‌, വൈദ്യുതി പ്ലഗ്ഗുകള്‍, വയറുകള്‍, ആണികള്‍, സൂചികള്‍ ഇത്യാദി ചെറിയ കുട്ടികള്‍ക്ക് അപകടകരമായ വസ്തുക്കളെപറ്റി ശ്രദ്ധാകൂലരായിരിക്കുക .
 7. അഴുക്ക് കഴിക്കുന്നതിൽ നിന്നും ചെറിയ വസ്തുക്കൾ ( ഉദാ: നാണയ തുട്ടുകൾ, ബട്ടണുകൾ) വായ്‌ക്കുള്ളിലേക്കോ, വായ്ക്കടുത്തേക്കോ കൊണ്ട് പോകുന്നതിൽ നിന്നും ചെറിയ കുട്ടികളെ തടയുക.
 8. വെള്ളത്തിലേക്ക് വീഴുവാൻ സാധ്യതയുള്ള ഇടങ്ങളിൽ (നദികൾ, കായലുകൾ, കുളങ്ങൾ, കിണറുകൾ) കളിക്കുന്നതിൽ നിന്ന് കുട്ടികളെ വിലക്കുക.
 9. വീട്ടിലേക്കും സ്കൂളിലേക്കുമായി ഒരു പ്രഥമ ശുശ്രുഷ സഞ്ചി ഉണ്ടാക്കുക (സോപ്പ്, കത്രിക, അണുനാശിനി, രോഗാണുനാശിനി ക്രീം, പഞ്ഞി, ഉഷ്ണമാപിനി, ബാൻഡേജ്, പ്ലാസ്റ്ററും ഓആർഎസ്സും).
 10. ഒരു ചെറിയ കുട്ടിയുമായി പുതിയ ഒരു സ്ഥലത്തേക്ക് പോകുമ്പോൾ, ജാഗ്രതയുള്ളവരായിരിക്കുക. ചെറിയ കുട്ടികൾക്ക് ഉണ്ടായേക്കാവുന്ന അപകടങ്ങളെക്കുറിച്ഛ് നിരീക്ഷിക്കുകയും അന്വേഷിക്കുകയും ചെയ്യുക.

ഈ ആരോഗ്യ സന്ദേശങ്ങൾ വിദഗ്ധ ആരോഗ്യ പ്രബോധകരാലും വൈദ്യശാസ്ത്ര വിദഗ്ധരാലും അവലോകനം ചെയ്യപ്പെട്ടവയും ORBയുടെ ആരോഗ്യ വെബ്സൈറ്റിൽ ലഭ്യവു മാണ്: www.health-orb.org.

ഈ വിഷയത്തെ കുറിച്ച് കൂടുതൽ അറിയുവാനും, മറ്റുള്ളവരുമായി പങ്ക് വെയ്ക്കുവാനുംവേണ്ടി കുട്ടികൾക്ക് ചെയ്യാവുന്ന പ്രവർത്തനങ്ങൾക്കു ഇതാ ചില ആശയങ്ങൾ.

അപകടങ്ങളും മുറിവുകളും തടയുന്നത്: കുട്ടികൾക്ക് എന്ത് ചെയ്യാൻ സാധിക്കും?

 • സ്വന്തമായി ഉണ്ടാക്കുക അപകടങ്ങളും മുറിവുകളും തടയുന്നത് നമ്മുടെ സ്വന്തം ഭാഷയിൽ സ്വന്തം വാക്കുകൾ ഉപയോഗിചുള്ള സന്ദേശങ്ങൾ!
 • ഒരിക്കലും മറക്കാതിരിക്കുവാൻ സന്ദേശങ്ങൾ ഹൃദ്യസ്ഥമാക്കുക!
 • മറ്റ് കുട്ടികളുമായും നമ്മുടെ കുടുംബങ്ങളുമായും സന്ദേശങ്ങൾ പങ്കിടുക
 • വിഷവസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനെ കുറിച്ച് പോസ്റ്റർ ഉണ്ടാക്കുക: അവയെ എങ്ങനെ സൂക്ഷിക്കാം, എങ്ങനെ ലേബലൊട്ടിക്കം, എങ്ങനെ കുട്ടികളെ അവയിൽ നിന്നും അകറ്റിനിർത്താം.
 • ഉണ്ടാക്കുക ഒരു പ്രഥമ ശുശ്രുഷാ സഞ്ചി ആർക്കെങ്കിലും മുറിവേൽക്കുകയാണെങ്കിൽ നമ്മൾക്ക് ഉപയോഗിക്കാൻ.
 • ചെറിയ കുട്ടികൾക്ക് സുരക്ഷിതമായി കളിയ്ക്കാൻ പാകത്തിലുള്ള കളിപ്പാട്ടങ്ങൾ ഉണ്ടാക്കുക.
 • നദിയിലോ കായലിലോ ഒരു അത്യാഹിത ഘട്ടത്തിൽ ഉപയോഗിക്കുവാനായി ഒരു കയറും ചങ്ങാടവും ഉണ്ടാക്കുക.
 • ഉണ്ടാക്കുക ഒരു പ്രഥമ ശുശ്രുഷാ സഞ്ചി ആർക്കെങ്കിലും മുറിവേൽക്കുകയാണെങ്കിൽ നമ്മൾക്ക് ഉപയോഗിക്കാൻ.
 • കുട്ടികളുടെ സുരക്ഷയെക്കുറിച്ചു എല്ലാവരുടെയും അവബോധം ഉയർത്തുവാനായി ഒരു സുരക്ഷാ പ്രചാരണം സംഘടിപ്പിക്കുക.
 • നിങ്ങളുടെ പ്രദേശത്ത് കുട്ടികൾ മുങ്ങി മരിയ്ക്കാൻ സാധ്യതയുള്ള ജലാശയങ്ങളെക്കുറിച്ചുo, കുട്ടികളെ സുരക്ഷിതരാക്കുവാൻ എന്ത് ചെയ്യാൻ കഴിയും എന്നതിനെക്കുറിച്ചുo ഒരു സർവ്വേ നടത്തുക.
 • കളിക്കുക പക്ഷെ എന്തിന്? കളി വീട്ടിൽ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ഛ്.
 • നമ്മുടെ വീടുകൾ എങ്ങനെ കൂടുതൽ സുരക്ഷിതമാക്കാം എന്ന് ആലോചിക്കുകയും പോസ്റ്ററുകളിലൂടെയും, പാട്ടുകളിലൂടെയും, നാടകങ്ങളിലൂടെയും ആശയങ്ങൾ പങ്കു വെയ്ക്കുകയും ചെയ്യുക.
 • കണ്ടു പിടിക്കുക ഒരു ആരോഗ്യ പ്രവർത്തകനിൽ നിന്ന് എന്തെല്ലാമാണ് നമ്മൾക്ക് ആവശ്യമുള്ളതെന്ന് ഒരു പ്രാഥമിക ശുശ്രുഷ സഞ്ചിയിൽ വീട്ടിലേക്കും സ്കൂളിലേക്കും.
 • സൃഷ്ടിക്കുക, കളിക്കുക അപകടങ്ങളെ കണ്ടെത്തുക പോസ്റ്റർ അല്ലെങ്കിൽ സ്കെച്ചിൽ എല്ലാ അപകടങ്ങളും കണ്ടുപിടിക്കാൻ കഴിയുമോ എന്ന് നോക്കുക.
 • കുട്ടികളുടെ സുരക്ഷയെക്കുറിച്ചു എല്ലാവരുടെയും അവബോധം ഉയർത്തുവാനായി ഒരു സുരക്ഷാ പ്രചാരണം സംഘടിപ്പിക്കുക.
 • നമ്മൾ ഒരു കുട്ടിയെ പരിപാലിക്കുമ്പോൾ, കുട്ടിയുടെ സുരക്ഷയെക്കുറിച്ഛ് നമ്മൾ ബോധവാന്മാരാണെന്ന നിലയിൽ പ്രവർത്തിക്കുക.
 • ഒരു അത്യാഹിതത്തിൽ സഹായിക്കുവാൻ കഴിയുവാൻ വേണ്ടി ആടിസ്ഥാനപരമായ പ്രാഥമിക ശുശ്രഷ വിധി പഠിക്കുക, നമ്മുടെ പ്രാഥമിക ശുശ്രുഷ കഴിവുകൾ വളർത്തുവാനും അഭ്യസിക്കുവാനും നിര്‍ദ്ദിഷ്‌ടനിലയില്‍ പ്രവര്‍ത്തിക്കുകയും അവ നമ്മുടെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും പങ്കു വെയ്ക്കുകയും ചെയ്യുക.
 • നമ്മുടെ വീടുകളിൽ ചെറിയ കുട്ടികൾക്ക് ഉണ്ടായേക്കാവുന്ന അപകടങ്ങൾ കണ്ടുപിടിക്കുകയും ചിത്രീകരിക്കുകയും ചെയ്യുക.
 • മുറിവുളുടെ ഭീഷണിയെക്കുറിച്ഛ് നമ്മൾക്ക് അറിയുന്ന കാര്യങ്ങൾ ചെറിയ കുട്ടികളോടും മുതിർന്നവരോടും പങ്കു വെയ്ക്കുക.
 • ഒരു കുഞ്ഞിന് ശ്വാസം മുട്ടുന്നതായി കാണുമ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് പഠിക്കുകയും, അത് നമ്മുടെ അച്ഛനമ്മമാർക്കും, അപ്പൂപ്പനമ്മൂമ്മമാർക്കും സഹോദരങ്ങൾക്കും കാണിച്ചു കൊടുക്കുകയും ചെയ്യുക.
 • പൊള്ളൽ, മുങ്ങി മരിക്കൽ ഇത്യാദി അപകടസാധ്യതകളോ അല്ലെങ്കിൽ ഒരുപാട് വാഹനത്തിരക്കുള്ള റോഡുകൾ പോലുള്ള ആപത്തുകൾ കണ്ടെത്തുവാൻ പഠിക്കുക.
 • വീട്ടിനുള്ളിൽ പൊള്ളലേൽക്കാനുള്ള അപകടസാധ്യതകളെന്തൊക്കെയാണ് എന്ന് ചോദിക്കുക. ഒരാൾക്ക് പൊള്ളലേൽക്കുകയാണെങ്കിൽ എന്താണ് നമ്മൾ ചെയ്യേണ്ടത്? അടുക്കളയിലുള്ള ചൂടുള്ള വസ്തുക്കളിൽ നിന്നും ദ്രാവകങ്ങളിൽ നിന്നും കുട്ടികളെ എങ്ങനെ സുരക്ഷിതരാക്കാം? നിങ്ങളുടെ പ്രദേശത്ത് ആളുകൾ കുഞ്ഞുങ്ങളെയും ചെറിയ കുട്ടികളെയും അപകടങ്ങളിൽ നിന്ന് സുരക്ഷിതരായി വെയ്ക്കാറുണ്ടോ? – എങ്ങനെയാണ് അവർ അത് ചെയ്യുന്നത്? പ്രായം കൂടുതലുള്ള കുട്ടികളെക്കാളും മുതിർന്നവരെക്കാളും എന്ത് കൊണ്ടാണ് ശ്വാസം മുട്ടിന്റ്റെ കൂടുതല്‍ അപകട സാധ്യത, കുഞ്ഞുങ്ങളും ചെറിയ കുട്ടികളും അഭിമുഖീകരിക്കുന്നത്? സ്വയം അപകട ഭീഷണിയിലകാതെ, നമ്മള്‍ക്ക് എങ്ങനെ വെള്ളത്തില്‍ മുങ്ങി താഴുന്ന ഒരാളെ രക്ഷിക്കാം?

എങ്ങനെയാണ്കൂ ഉണ്ടാക്കെണ്ടാതെന്ന കൂടുതല്‍ നിശ്ശിത വിവരങ്ങള്‍ക്ക് ടിപ്പി ടാപ്പ്‌ അല്ലെങ്ങില്‍ എന്താണ് ഉള്‍പ്പെടുത്തുകഒരു പ്രാഥമിക ശുശ്രുഷ സഞ്ചിയില്‍ അല്ലെങ്ങില്‍ ഒരു ഉദാഹരണംഒരു ‘അപകടങ്ങള്‍ കണ്ടുപിടിക്കുക’ പോസ്റ്ററിന്റ്റെ, ദയവായി ബന്ധപെടുക www.childrenforhealth.org – clare@childrenforhealth.org.

മലയ Home