കുട്ടികൾക്കായുള്ള 100 ആരോഗ്യ സന്ദേശങ്ങൾ 8-14 വയസുള്ള കുട്ടികളെ ഉദ്ദേശിച്ചുള്ള ലളിതവും വിശ്വസനീയവുമായ ആരോഗ്യ വിദ്യാഭ്യാസ സന്ദേശങ്ങളാണ്. ഈ വിധത്തിൽ, ഇതിൽ 10 നും 14 -നും വയസ്സിനിടയിലുള്ള കൗമാരക്കാർ ഉൾപ്പെടുന്നു. പലപ്പോഴും, 10 -നും 14 -നും വയസ്സിനിടയിലുള്ള കൗമാരക്കാരാണ് വീട്ടിലുള്ള ചെറിയ കുഞ്ഞുങ്ങളെ ഗൗനിക്കുന്നതെന്നിരിക്കെ, ഈ കൂട്ടർക്ക് അറിവുണ്ടാകുക എന്നത് വളരെ ഫലപ്രദവും സുപ്രദാനവും ആണെന്ന് ഞങ്ങൾ കരുതുന്നു. കൂടാതെ, ഈ വിധത്തിൽ അവർ അവരുടെ കുടുംബങ്ങളെ സഹായിക്കാൻ വേണ്ടി ചെയ്യുന്ന പ്രവർത്തി അംഗീകരിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യേണ്ടത് പ്രധാനമാണ്.

ഈ പറയുന്ന 10 പ്രധാനപ്പെട്ട ആരോഗ്യ വിഷയങ്ങളിൽ 10 സന്ദശങ്ങൾ വീതം ഉൾപ്പെടുന്ന 100 സന്ദേശങ്ങളാണിവ: മലമ്പനി, വയറിളക്കം, പോഷകാഹാരവ്യവസ്ഥ, ചുമയും ജലദോഷവും, കുടൽവിരകൾ, ജലവും ശുചിത്വവും, പ്രതിരോധകുത്തിവെയ്പ്പ്, എച്ച്‌ഐവിയും എയ്ഡ്സും, അപകടങ്ങളും, മുറിവുകളും ആദ്യഘട്ട ബാല്യകാല വളർച്ചയും. ഈ ലളിതമായ ആരോഗ്യ സന്ദേശങ്ങൾ കുട്ടികൾക്ക് വേണ്ടി, വീടുകളിലും, സ്കൂളുകളിലും, ക്ലബ്ബുകളിലും, ക്ലിനിക്കുകളിലും മാതാപിതാക്കൾക്കും ആരോഗ്യ പ്രബോധകർക്കും ഉപയോഗിക്കാവുന്നതാണ്.

വിഷയം 1 ലെ 10 സന്ദേശങ്ങൾ ഇതാ: കുഞ്ഞുങ്ങളുടെ സംരക്ഷണം

 1. ശിശുക്കളോടും, ചെറിയ കുട്ടികളോടും കൂടി കഴിയുന്നത്ര കളിക്കുകയും, ആശ്ലേഷിക്കുകയും, സംസാരിക്കുകയും, ചിരിക്കുകയും, പാടുകയും ചെയ്യുക.
 2. ശിശുക്കൾക്കും ചെറിയ കുഞ്ഞുങ്ങൾക്കും പെട്ടന്ന് ദേഷ്യം വരുകയും, ഭയം തോന്നുകയും, കരച്ചിൽ വരുകയും ചെയ്യും, കൂടാതെ അവർക്കു അവരുടെ വികാരങ്ങൾ വിവരിക്കുവാനും കഴിയാറില്ല. ഇപ്പോഴും ദയവുള്ളവരായിരിക്കുക.
 3. ചെറിയ കുട്ടികൾ പെട്ടന്ന് പഠിക്കും: നടക്കുവാനും, ശബ്ദമുണ്ടാക്കുവാനും, കഴിക്കുവാനും കുടിക്കുവാനും. അവരെ തീർച്ചയായും സഹായിക്കുക, പക്ഷെ സുരക്ഷിതമായ തെറ്റുകൾ ചെയ്യുവാനും അവരെ അനുവദിക്കുക.
 4. എല്ലാ പെൺകുട്ടികളും ആൺകുട്ടികളും ഒരുപ്പോലെ പ്രാധാന്യം അർഹിക്കുന്നു. എല്ലാവരോടും നന്നായി പെരുമാറുക, വിശേഷിച്ച്‌ അസുഖങ്ങളോ വൈകല്യങ്ങളോ ഉള്ള കുഞ്ഞുങ്ങളോട്.
 5. ചുറ്റുമുള്ളവരുടെ ചേഷ്ടകൾ കുഞ്ഞുങ്ങൾ അനുകരിക്കാറുണ്ട്‌. നിങ്ങളെ സ്വയം ശ്രദ്ധിക്കുക, അവരുടെ മുൻപിൽ നന്നായി പെരുമാറുകയും അവരെ നല്ല വഴികൾ കാണിച്ചു കൊടുക്കുകയും ചെയ്യുക.
 6. ചെറിയ കുഞ്ഞുങ്ങൾ കരയുന്നതിനു ഒരു കരണമുണ്ടാകും (വിശപ്പ്, ഭയം, വേദന). കാരണമെന്തെന്ന് കണ്ടു പിടിക്കുവാൻ ശ്രമിക്കുക.
 7. അക്കങ്ങളുടെയും, അക്ഷരങ്ങളുടെയും കളികൾ കളിച്ചും, ചായമടിയിലൂടെയും ചിത്രരചനയിലൂടെയും വിദ്യാലയത്തിലുള്ള പഠനത്തിനെക്കുറിച്ച് ചെറിയ കുഞ്ഞുങ്ങളെ തയ്യാറാക്കുന്നതിൽ സഹായിക്കുക. അവർക്ക് കഥകൾ പറഞ്ഞു കൊടുക്കുകയും, അവരോടൊപ്പം പാട്ട് പാടുകയും നൃത്തം വെയ്ക്കുകയും ചെയ്യുക.
 8. ഒരു കൂട്ടത്തിൽ, ഒരു ശിശു എങ്ങനെയാണ് പിച്ചവെച്ച് നടക്കുവാൻ തുടങ്ങുന്നതെന്നും, എപ്പോഴാണ് പ്രധാനപ്പെട്ട ‘ഒന്നാമത്തേതുകളായ’ സംസാരിക്കുവാനും, നടക്കുവാനും, സംവദിക്കുവാനും തുടങ്ങുന്നതെന്ന് ശ്രദ്ദിക്കുകയും, അത് ഒരു പുസ്കത്തിൽ രേഖപ്പെടുത്തുകയും ചെയ്യുക.
 9. ശിശുക്കളും ചെറിയ കുട്ടികളും വൃത്തിയുള്ളവരാണെന്നും (പ്രത്യേകിച്ച് കയ്യുകളും മുഖവും), ശുദ്ധ ജലമാണ് കുടിക്കുന്നതെന്നും, നല്ല ആഹാരം ആവശ്യമായ അളവിൽ കഴിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തുവാൻ മുതിർന്ന പരിചാരകരേയും കുട്ടികളെയും സഹായിക്കുകയും, അത് വഴി അസുഖങ്ങൾ തടയുകയും ചെയ്യുക.
 10. ശിശുക്കളും കുട്ടികൾക്കും സ്നേഹപരിചരണംനൽകുക, എന്നാൽ നിങ്ങളെ തന്നെ മറന്നുകളയരുത്. നിങ്ങളും പ്രധാനമാണ്.

ഈ ആരോഗ്യ സന്ദേശങ്ങൾ വിദഗ്ധ ആരോഗ്യ പ്രബോധകരാലും വൈദ്യശാസ്ത്ര വിദഗ്ധരാലും അവലോകനം ചെയ്യപ്പെട്ടവയും ORBയുടെ ആരോഗ്യ വെബ്സൈറ്റിൽ ലഭ്യവു മാണ്: www.health-orb.org.

ഈ വിഷയത്തെ കുറിച്ച് കൂടുതൽ അറിയുവാനും, മറ്റുള്ളവരുമായി പങ്ക് വെയ്ക്കുവാനുംവേണ്ടി കുട്ടികൾക്ക് ചെയ്യാവുന്ന പ്രവർത്തനങ്ങൾക്കു ഇതാ ചില ആശയങ്ങൾ.

ശിശുക്കളുടെ പരിചരണം: കുട്ടികൾക്ക് എന്ത് ചെയ്യുവാൻ കഴിയും?

 • നമ്മുടെ തന്നെ ഭാഷയിൽ, നമ്മുടെ തന്നെ വാക്കുകൾ ഉപയോഗിച്ച് ശിശുക്കളുടെ പരിചരണത്തെ കുറിച്ചുള്ള സന്ദേശങ്ങൾ തയ്യാറാക്കുക.
 • ഒരിക്കലും മറക്കാതിരിക്കുവാൻ സന്ദേശങ്ങൾ ഹൃദ്യസ്ഥമാക്കുക!
 • മറ്റ് കുട്ടികളുമായും നമ്മുടെ കുടുംബങ്ങളുമായും സന്ദേശങ്ങൾ പങ്കിടുക!
 • ‘ആൺകൂട്ടികളുടെയും’ ‘പെൺകുട്ടികളുടെയും’ സംഘങ്ങളായി തിരിക്കുക, ആൺകുട്ടികളെ കൊണ്ട് ‘പെൺകുട്ടികളുടെ കളികൾ’ കളിപ്പിക്കുകയും പെൺകുട്ടികളെ കൊണ്ട് ‘ആൺകുട്ടികളുടെ കളികളും’ കളിപ്പിക്കുക. പിന്നീട്, രണ്ട് സംഘങ്ങളേയും കൊണ്ട് കളികളെക്കുറിച്ചു ചർച്ച ചെയ്യിപ്പിക്കുക. ഉദാഹരണത്തിന്, കളികളെ ആൺകുട്ടികളുടെ കളികളെന്നും പെൺകുട്ടികളുടെ കളികളെന്നും വിളിക്കുന്നതിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ ? ഉണ്ടെങ്കിൽ എന്തുകൊണ്ട്, ഇല്ലെങ്കിൽ എന്തുകൊണ്ട്?
 • വീട്ടിലെയോ വിദ്യാലയത്തിലേയോ ‘നല്ല’ പെരുമാറ്റത്തെക്കുറിച്ചും, ‘ചീത്ത’ പെരുമാറ്റത്തെക്കുറിച്ചും, അവയെ എന്തുകൊണ്ടാണ് അങ്ങനെ വിളിക്കുന്നതെന്നും ചർച്ച ചെയ്യുക.
 • ഈ വിഷയം സംബന്ധിച്ച് നമ്മൾക്കറിയാവുന്നത് മറ്റുള്ളവരെ കാണിച്ചുകൊടുക്കുവാൻ പോസ്റ്ററുകൾ ഉണ്ടാക്കുക .
 • വീട്ടിലോ, വിദ്യാലയത്തിലോ, സമൂഹക്കൂട്ടായ്മകളിലോ, മൊബൈലുകൾ, കിലുക്കാംപെട്ടികൾ, നിർമാണ കട്ടകൾ, പാവക്കുട്ടികൾ, മൃഗങ്ങളും ചിത്രപുസ്തകങ്ങളും എന്നിങ്ങനെയുള്ള കളികോപ്പുകളുടെ നിര്‍മാണം ആയോജനം ചെയ്യുക.
 • അസുഖങ്ങള്‍ തടയുവാനുള്ള ലളിതമായ വഴികളായ സോപ്പുപയോഗിച്ചുള്ള കൈ കഴുകല്‍, പ്രതിരോധകുത്തിവയ്‌പ്പ്, സമികൃതാഹാരം കഴിക്കല്‍ എന്നിവ കാണിച്ചുകൊണ്ടുള്ള ചിത്രങ്ങളും ചുവര്‍പരസ്യങ്ങളും ഉണ്ടാക്കുക.
 • പരിചരണം നല്‍കുന്നവര്‍ ചെറിയ കുട്ടികളുമായി കളിക്കുന്നതിനെ കുറിച്ച് ഒരു ഹ്രസ്വ നാടകം ഉണ്ടാക്കുക. രണ്ട് അമ്മമാര്‍ തമ്മിലുള്ള സംഭാഷണം അവര്‍ക്ക് അഭിനയിക്കാവുന്നതാണ്; ചെറിയ കുട്ടികളെ അടക്കിഒതുക്കി ഇരുത്തണമെന്നു വിശ്വസിക്കുന്ന ഒരു അമ്മയും, കളിതമാശയില്‍ വിശ്വസിക്കുന്ന ഒരു അമ്മയും. ചേഷ്‌ടകളിലൂടെയും ഭാവാഭിനയത്തിലൂടെയും ഒരു വികാരം/ ഭാവം അഭിനയിച്ചു/ അനുകരിച്ച് കാണിക്കുക. ഭാവമോ വികാരമോ എന്താണെന്നത് മറ്റ് കുട്ടികൾ ഊഹിച്ചെടുക്കണം.
 • എന്തുകൊണ്ടാണ് അല്ലെങ്കിൽ എന്താണ് ശിശുക്കളെ കരയിക്കുന്നതും ചിരിപ്പിക്കുന്നതും എന്ന് അച്ഛനമ്മമാരോടും അപ്പൂപ്പനമ്മൂമ്മമാരോടും ചോദിച്ചറിയുകയും അത് ക്ലാസ്സിൽ പങ്ക് വെയ്ക്കുകയും ചെയ്യുക.
 • ഒരു ക്ലാസ്സിന് അല്ലെങ്കിൽ ഒരു സംഘത്തിന് പ്രാദേശിക സമുദായത്തിൽ നിന്ന് ഒരു കുഞ്ഞിനെ ദത്തെടുക്കാം. കുഞ്ഞ് എങ്ങനെ വളരുന്നുവെന്നു അറിയുവാൻ അമ്മ ഓരോ മാസവും സംഘത്തെ സന്ദർശിക്കുന്നു.
 • വൃത്തിയുള്ളവരായിരിക്കുക, ശുദ്ധ ജലം കുടിക്കുക എന്നിങ്ങനെയുള്ള ലളിതമായ ഉപായങ്ങളിലൂടെ അസുഖനങ്ങളെ എങ്ങനെ തടയാം എന്ന് വിശദീകരിക്കുവാൻ വേണ്ടി ഒരു പാട്ട് ഉണ്ടാക്കുകയും അത് വീട്ടിലുള്ള ഇളയ സഹോദരങ്ങളുമൊത്ത് പാടുക.
 • പ്രായമുള്ള കുട്ടികൾ മാതാപിതാക്കളുമായി അഭിമുഖം നടത്തി, ശിശുക്കളേയും ചെറിയ കുട്ടികളേയും പരിപാലിച്ചപ്പോൾ അവർക്ക് ഏറ്റവും വിഷമകരമായി അനുഭവപ്പെട്ടത് എന്തായിരുന്നുവെന്നും, അന്ന് അവരെ ഏറ്റവും അധികം സഹായിച്ചത് എന്തായിരുന്നുവെന്നും ചോദിച്ചറിയുക.
 • ഒരു ശിശുവിൻറ്റെ തലച്ചോറ് വളരുന്നതെങ്ങനെയാണെന്ന് എന്നതിനെ കുറിച്ച് കൂടുതൽ പറഞ്ഞു തരാൻ ഒരു ആരോഗ്യ പ്രവർത്തകനോടോ, ശാസ്ത്ര അധ്യാപകനോടോ ആവശ്യപ്പെടുക.
 • തങ്ങളെ പാട്ടുകളും, കഥകളും, കളികളും പഠിപ്പിക്കുവാനും, ശിശുക്കൾക്കും ചെറിയ കുട്ടികൾക്കും വേണ്ടി പാട്ടുകൾ പാടുവാനും, വലിയ കുട്ടികൾക്ക് സമുദായത്തിലെ മുതിർന്നവരോട് ആവശ്യപ്പെടാം.
 • ശിശുക്കൾക്ക് അസുഖങ്ങൾ വരുന്നത് തടയുവാൻ പ്രധാനമായും ചെയ്യേണ്ടതിനെക്കുറിച്ചുള്ള മുതിർന്നവരുടെ അഭിപ്രായങ്ങൾ എന്താണെന്നു കുട്ടികൾക്ക് ആരായാം.

കൂടുതൽ അറിയുവാൻ ബന്ധപെടുക: www.childrenforhealth.orgclare@childrenforhealth.org.

മലയ Home